മാമലകളും അടിവാരങ്ങളും കടന്നെത്തി
മരണവും ഭീതിയും വിത്തുവിതച്ചു
ആക്രോശങ്ങളോടെ അവൻ വന്നു
അലറി , പേരിട്ടുനാം കൊറോണ
പൊള്ളുന്നു ചുട്ടുപൊള്ളുന്നു ചുമക്കുന്നു
ശ്വാസോഛ്വാസം നിലക്കുന്നു
ഹൃദയസ്പന്ദനങ്ങൾ നിലക്കുന്നു
എങ്ങും ശവകുടീരങ്ങൾ മാത്രം
വൈറസിന്റെ കടന്നുകയറ്റങ്ങൾ
നേരിടുക ഈ അധിനിവേശത്തെ
തൊട്ടുകൂടായ്മയും സാമൂഹ്യാ അകലവും ,
വ്യാപനം മാറ്റി മുക്തമാകീടും
സുരക്ഷിതരായി മാസ്ക്കും ധരിച്ചു
ആരോഗ്യസുരക്ഷാ നിർദേശവും
വൃത്തിയും പാലിച്ചു പോവുക നാം
സുരക്ഷിതരായി മുന്നോട്ട്
മാതൃകയാകുക നാം ഓരോരുത്തരും
ശുചിത്വ പാലകരാകുക