പരിസ്ഥിതി സംരക്ഷണവും ഭാവിതലമുറയുടെ നിലനിൽപ്പും
പ്രകൃതി അമ്മയാണ്.അമ്മയെ ഉപദ്രവിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതിദിനം ആചരിച്ചു തുടങ്ങിയത്.
എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോക പരിസ്ഥിതിദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി നിലനിർത്താനും ഉറപ്പാക്കാനുള്ള ഒരു വഴി. ജലമലിനീകരണം, ഖരമാലിന്യത്തിന്റെ നിർമാർജന പ്രശ്നങ്ങൾ, മണ്ണിടിചിൽ, മണ്ണൊലിപ്പ്, ശക്തമായ പേമാരി, വരൾച്ച, ആറ്റുമണൽ ഖനനം, വ്യവസായങ്ങളുടെ പ്രവർത്തനം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, വർണ്ണമഴ, ഭൂചലനം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഇതിനകം ലോകത്ത് ഏതാണ്ട് 3000 ദശലക്ഷം ഏക്കർ കൃഷിഭൂമി ഉപയോഗശൂന്യമായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത് വളരെയധികം രൂക്ഷമാണ്. പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ദോഷകരമായി ബാധിക്കുന്നു. വരൾച്ച, വനനശീകരണം പോലുള്ള തെറ്റായരീതിയിലുള്ള ഭൂവിനിയോഗവും നമ്മെ നാശത്തിന്റെ ദിശയിലേക്കാണ് നയിക്കുന്നത്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ആവാസകേന്ത്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.
ഭൂമിയിലെ ചൂട് വർധിക്കുന്നതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സിന്റെ വർധനയാണ്.
നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചികരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കുവാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ട്തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ബാധിച്ചിട്ടുണ്ട്.
മനുഷ്യൻ സ്വീകരിച്ചുവരുന്ന ആഗ്രഹിക്കാൻ പാടില്ലാത്തതും അശാസ്ത്രിയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലാകാൻ സാധ്യതയുണ്ട്. ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമിയുടെ വർദ്ധന, ശുദ്ധജലക്ഷാമം, ജൈവൈവിദ്ധ്യങ്ങളുടെ കുറവ് തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.
കുടിവെള്ളത്തിന്റ ലഭ്യത വളരെ പരിമിതമാണ്. നിയത്രണാതീത ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.
പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണവും ഹരിതഗൃഹ വാതകങ്ങളും കുറയ്ക്കുന്നു. നമ്മുടെ പരിസ്ഥിതിയെ എത്രമാത്രം മലിനപ്പെടുത്തുന്നുവോ അത്രയധികം ആഗോളതാപനം കൂടുന്നു. ആഗോളതാപനം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം മുതലായവ കാരണം പരിസ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും ജീവജാലങ്ങൾ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്.
മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. ഇത് പ്രാധാന്യമർഹിക്കുന്നുമുണ്ട്. കാരണം ഇത് മനുഷ്യരുടെയും സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും ഏക ആലയമാണ്, മാത്രമല്ല ഇത് വായു, ഭക്ഷണം മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു. മാനവികതയുടെ നിലനിൽപ്പ് പാരിസ്ഥിതിക ഘടകങ്ങളെ പൂർണമായും ആശ്രയിച്ചിരിക്കുന്നു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|