സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/മനുഷ്യരുടെ ഘാതകൻ ഞാൻ
മനുഷ്യരുടെ ഘാതകൻ ഞാൻ
ഹായ് കൂട്ടുകാരെ, എന്നെ നിങ്ങൾക്ക് മനസിലായിക്കാണും. ഞാൻ നിങ്ങളുടെ കോവിഡ് 19. ചൈനയിലാണ് ഞാൻ ആദ്യം താമസിച്ചത്. സമ്പന്നമായ രാജ്യം. തദ്ദേശവാസികൾ കാട്ടുമൃഗങ്ങളെ ഭക്ഷണമാക്കുന്നു. ഈനാംപേച്ചി മുതൽ വൗവാൽ വരെ ഭക്ഷിക്കുന്നവർ. ഈയവസരം നോക്കി മനുഷ്യരിൽ ഞാൻ പിറവിയെടുത്തു. കുഞ്ഞൻ വൈറുകളായ ഞങ്ങൾ പെരുകിപ്പെരുകി അനേകരിലെത്തി. നിരവധി ആളുകൾ മരണത്തിനു കീഴടങ്ങി. ലോകം മുഴുവൻ ഞങ്ങൾ പറന്നെത്തി. പക്ഷേ ഇന്ത്യയിൽ ഒരു സംസ്ഥാനമുണ്ട് കേരളം. അവിടെ എന്റെ ശക്തി പ്രകടിപ്പിക്കാൻ പറ്റുന്നില്ല. എന്റെ കൂട്ടുകാരൻ നിപ്പയെ അവർ കൊന്നുകളഞ്ഞു. ഈ ലോകത്തെ മുൾമുനയിൽ നിർത്തണമെന്ന് അന്നു ഞാൻ പ്രതിജ്ഞയെടുത്തു. പക്ഷേ കേരളം എനിക്കെതിരായി ധാരാളം നടപടികൾ സ്വീകരിക്കുന്നുണ്ട്. അവർ വ്യക്തിശുചിത്വം പാലിക്കുകയും സമ്പർക്കങ്ങൾ ഒഴിവാക്കുകയും ചെയ്തുുന്നു. ആരോഗ്യപ്രവർത്തകർ എനിക്കെതിരെ വാളുയർത്തുന്നു. പക്ഷ ഞാൻ വിട്ടുകൊടിക്കില്ല. എനിക്കെന്നാലും ഒരു പേടിയുണ്ട് കൂട്ടുകാരനെ കൊന്നതുപോലെ നിങ്ങൾ എന്നെയും കൊല്ലുമോ? ഒന്നുറപ്പാണ് നിങ്ങൾ എന്നെ തോൽപ്പിക്കും.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |