കൊറോണ എന്ന വിപത്ത്
കൂട്ടുകാരെ നമ്മൾ എല്ലാവരും കൊറോണയെ ശ്രദ്ധിച്ച് നേരിടണം. രാജ്യങ്ങളെല്ലാം ഈ മഹാമാരിക്ക് അടിമകളാകുകയാണ്. അതിനാൽ കൊറോണയിൽ നിന്ന് ഞങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1. ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങാതെ നോക്കുക
2. പുറത്തു പോയി വരുമ്പോൾ കയ്യും മുഖവും നന്നായി കഴുകുക.
3. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക
4. ആളുകളുമായി അകലം പാലിക്കുക
5. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടൗവൽ ഉപയോഗിക്കുക
ഈ വീട്ടിലിരിക്കുന്ന കാലത്ത് ചിത്രരചന, പാചകം, കഥ, കവിത എന്നിവയിൽ സമയം ചെലവഴിക്കാവുന്നതാണ്. എല്ലാവരും നല്ല ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുമല്ലോ. ലോക്ക്ഡൗൺ മൂലം വാഹനങ്ങൾ ഓടാത്ത തിനാൽ വായു മലിനീകരണം കുറഞ്ഞ് നല്ല ശുദ്ധമായ വായു ലഭിക്കാനും തുടങ്ങി. രാവിലെ നല്ല കിളികളും മൃഗങ്ങളും പുറത്തിറങ്ങി പറക്കാനും നടക്കാനും തുടങ്ങി.നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കുക.കൊറേണയെ നമുക്ക് ഒരുമിച്ച് നേരിടാം.
ഭയമല്ല കരുതലാണ് വേണ്ടത്.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|