സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കൊറോണക്കാലം ഒരു തിരിഞ്ഞുനോട്ടം
കൊറോണക്കാലം ഒരു തിരിഞ്ഞുനോട്ടം
ചില സമയങ്ങളിൽ നമ്മുടെ പ്രവർത്തികളെക്കാളും ആളും പ്രാധാന്യം ലഭിക്കുന്നത് നാം ഒന്നും ചെയ്യാതെ ഇരിക്കുമ്പോളാണ്. എത്രമാത്രം നാം കുറച്ചു ചെയ്യുന്നത് അത്ര മാത്രം നല്ലത് എന്നൊരവസ്ഥയാണ് ഇന്ന് ഉള്ളത്. തികച്ചും അതിദുർഘടമായ ഒരു ഒരു സ്ഥിതി വിശേഷത്തിലുടെയാണ് നാമിന്ന് ഇന്ന് സഞ്ചരിക്കുന്നത്. ഈ ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ്. കൊറോണ എന്ന ഇത്തിരിപ്പോന്ന വൈറസിന്റെ കൈകളിലെ കളി പാവകളായി മാറിയത് കണ്ണടച്ചു തുറക്കും മുന്നേ ആയിരുന്നു. ചൈനയിലെ വുഹാനിൽ നിന്ന് ജന്മംകൊണ്ട് ലോകത്താകമാനമുള്ള മനുഷ്യരാശിയെ നശ്വരം ആക്കാൻ ഇതിനു വേണ്ടി വന്ന സമയം നോക്കിയാൽ മനസ്സിലാകും രോഗവ്യാപനത്തിന്റെ വ്യാപ്തി. ഇത് ചൈന പ്രയോഗിച്ച ഒരു ജൈവായുധമോ എന്ന ചോദ്യം പ്രസക്തമായി നിൽക്കുമ്പോഴും അല്ല മൃഗങ്ങളിൽ നിന്നാണ് ഇത് മനുഷ്യനിലേക്ക് പകർന്നത് എന്നതിൽ വിശ്വസിക്കുകയാണ് ശാസ്ത്രം. രോഗവ്യാപനത്തിന്റെ ഈ ചങ്ങല പൊട്ടിച്ചെറിയേണ്ടിയിരിക്കുന്നു.... വേണം നമുക്ക് ,നിയന്ത്രണം -ശ്രദ്ധ - കരുതൽ. 'വീടിന്നു കാവലായി ഒരു ശ്വാനന് നാമതിന്റെ ജീവിത കാലമത്രയും വീട്ടുതടങ്കലിലാക്കി '....ആകാശത്ത് തത്തിക്കളിക്കുന്ന കിളികളെയും കൂട്ടിലടച്ചു. നമുക്കു ചുറ്റുമുള്ള സകല സഹജീവികളെയും ലക്ഷ്മണരേഖക്കുള്ളിലാക്കി .പക്ഷേ ദൈവം എല്ലാം തികഞ്ഞ് സൃഷ്ടിച്ചെന്ന് അഹങ്കരിക്കുന്ന മനുഷ്യനെ വീട്ടു തടവിലാക്കിയത് കൊറോണ എന്ന വൈറസ്സ്. സ്വാതന്ത്ര്യം ഇല്ലാത്തവരുടെ സ്വാതന്ത്ര്യം എത്രമാത്രം ബുദ്ധിമുട്ടുളവാക്കുന്നു എന്ന പാഠവും ഈ കൊറോണക്കാലം നമുക്കു തന്നു. ഇതിനുമുൻപും മലേറിയ ,ചെക്കൻബോക്സ് ,നിപ്പാ ,ഡെങ്കി, സാർസ് തുടങ്ങിയ വൈറൽ രോഗങ്ങളിലൂടെയാണ് നാം സഞ്ചരിച്ചു വന്നത് . അതിനെല്ലാം എല്ലാം പോരാടി തോൽപ്പിച്ചവരാണ് നാം .എന്നാൽ ഈ രോഗങ്ങളെല്ലാം പരത്തിയത് കൊതുകുകളും മറ്റുമായിരുന്നു. എന്നാൽ മനുഷ്യർ തന്നെയാണ് ഈ രോഗത്തിന്റെ വാഹകർ . അതുകൊണ്ട് ഈ രോഗത്തെ പിടിച്ചു കെട്ടാനുള്ള ഉള്ള ഒരൊറ്റ മാർഗ്ഗമാണ് സാമൂഹികാകലം പാലിക്കുക എന്നത്. അതുകൊണ്ടാണ് ലോക്ഡൗൺ പ്രഖ്യാപിച്ചതും എല്ലാവരോടും വീട്ടിൽ ഇരിക്കാൻ പറഞ്ഞതും ഈ ക്വാറന്റൈൻ ഒരു വിവേചനമല്ല. ഒരു പക്ഷേ ഈ കൊറോണക്കാലം നമുക്കൊരു പാഠമാകണം ഇന്നുവരെ മനുഷ്യൻ പ്രകൃതിയോട് കാട്ടിയ സകല ദുഷ്കർമ്മങ്ങൾക്കും ഒരു പാഠം. പണത്തിനും സുഖസൗകര്യങ്ങൾക്കും പിന്നാലെ പാഞ്ഞപ്പോൾ കാണാതെപോയ കുറേ കാഴ്ചകൾക്കുവേണ്ടി നാം സ്വാതന്ത്ര്യം നിഷേധിച്ചവരുടെ സ്വാതന്ത്ര്യം എത്ര ദുഷ്കരമാണെന്നറിയിക്കാൻ പശ്ചാത്തപിക്കണം എന്നാൽ അതോർത്ത് ഇന്ന് ചെയ്യാനുള്ളത് ചെയ്യാതിരിക്കരുത്. പ്രവർത്തനസജ്ജമാവുക, ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കുക .ഓരോ ജീവന്റെയും കാവൽക്കാരാവുന്ന ആരോഗ്യരംഗത്തെയും പോലീസ് -അഗ്നിരക്ഷാസേനംഗങ്ങൾക്കും വേണ്ടി ...പ്രാർത്ഥനയോടെ ,മനോധൈര്യത്തോടെ ,ചെറുത്തു നിൽക്കാം ,ഈ കോവിഡ് 19 കാലം....!!
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|