ഇത് എന്റെ കഥയാണ്.
അല്ല മറിച്ചു കേരളത്തിലെ എല്ലാ വിദ്യാർത്ഥികളുടെയും കഥയാണ്. സ്കൂൾ നേരത്തെ അടച്ചു. കൊറോണ വൈറസിൻറെ പേടി മൂലം അമ്മ വീടിന്റെ പുറത്തു പോകാൻ സമ്മതിക്കില്ല. ഫോണും കൊച്ചു ടീവിയും കണ്ട് വീട്ടിൽ ഒതുങ്ങി. വീടിനുപുറത്തു കളിക്കാൻ പറ്റാത്തത് ആണ് സങ്കടം. പക്ഷെ അച്ഛനും അമ്മയും അങ്ങനെ അല്ല. ലോക്കഡോൺ പ്രെഖ്യാപിച്ച 21ദിവസവും കാശും ഇല്ല തൊഴിലും ഇല്ല. വളരെ കാര്യമായി ഇതിനെ പറ്റി പറയുന്നത് ഞാൻ കെട്ടൂ. ഉള്ളത് വച്ചു എങ്ങനെയെങ്കിലും കഴിയുമെന്നും എന്ത് വന്നാലും റോഡിൽ ഇറങ്ങണ്ട എന്ന് വിചാരിച്ചു. അപ്പോഴാണ് റേഷൻ കട വഴി സൗജന്യ മായി അരിയും ഭക്ഷ്യ കിറ്റും കിട്ടുമെന്ന് അറിഞ്ഞത്. ഇന്ന് വരെ റേഷൻ അരി ചോറ് വച്ചിട്ടില്ല. പകരം കാപ്പിക്ക് എടുക്കുക യാണു പതിവ്. എന്നാലും അരി കിട്ടിയപ്പോൾ അമ്മക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല. ചോറ് കഴിച്ചപ്പോൾ അച്ഛനും അമ്മയും പറയുന്നത് കേട്ടു. 'എന്താണ് എന്ന് അറിയില്ല ചോറിനു ഇത്രയും രുചി' ഒന്നും കഴിക്കാൻ കിട്ടാത്തടുത്തു ഇതെങ്കിലും കിട്ടിയപ്പോഴുള്ള രുചിയാണ് ഇതെന്ന് മനസിലായി.പക്ഷേ എനിക്ക് ഇത് വലിയ പുതുമയൊന്നും തോന്നിയില്ല. കാരണം എന്താണെന്നോ ഞങ്ങളുടെ സെൻറ് മാത്യൂസ് ഏൽപിഎസ് കുച്ചപ്പുറം സ്കൂളിൽ കൂട്ടുകാരോടൊത്തു സന്തോഴത്തോടെ കഴിക്കുന്നത് ഇതാണ്. അതുകൊണ്ട് ഞങ്ങൾക്ക് അതിന്റെ രുചി അറിയാം. മീനും, ഇറച്ചിയും ഇല്ലെങ്കിലും ഞങ്ങളെല്ലാം നാന്നായിത്തന്നേ ഊണ് കഴിക്കും. അതുകൊണ്ട് മീനുവേണം, ഇറച്ചിവേണം എന്നുപറഞ്ഞു എന്റെ കൂട്ടുകാരാരും തങ്ങളുടെ മാതാപിതാക്കളെ ശല്യപെടുത്തിയിട്ടുണ്ടാവില്ല. ഞങ്ങൾക്ക് ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാൻ കഴിയും. ഇത് നമ്മുടെ സ്കൂളിൽ നിന്നും കിട്ടിയ പാഠമാണ്...