പെട്ടെന്നൊരു ദിവസം വിദ്യാലയം അടച്ചപ്പോൾ ഞങ്ങൾ കൂട്ടുകാർ അമ്പരന്നു. ഇനി നമ്മൾ തമ്മിൽ കാണുകയില്ലെ. ആരോടും ഒന്നു യാത്ര പോലും ചോദിക്കാൻ കഴിഞ്ഞില്ല. ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ ഒരേ ബഞ്ചിലിരുന്ന് പഠിച്ചവർ. സുഖദുഃഖങ്ങളിലും കളി ചിരിയിലും അടിപിടിയിലും പങ്കാളികളായവർ.ഇനി എല്ലാവരും ഈ വിദ്യാലയത്തിൻ്റെ തിരുമുറ്റത്തു നിന്നും പടിയിറങ്ങും. ചിലരൊക്കെ ഒന്നിച്ചു വരും. എല്ലാവരും വിടവാങ്ങിയപ്പോൾ മനസ്സിലൊരു വിങ്ങൽ.
കൊറോണ എന്ന മഹാമാരി പെട്ടെന്നൊരു ദിവസം ഈ ലോകത്തെയാകെ ബാധിച്ചപ്പോൾ ഞങ്ങളുടെ കളി ചിരികൾ ഇല്ലാതായി. എത്രയോ പേർ ഓരോ ദിവസവും മരിക്കുന്നു.ഇവർക്കു വേണ്ടി കഷ്ടപ്പെടുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും, ആരോഗ്യ പ്രവർത്തകരെയും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു. ഞങ്ങളെ വീട്ടിലിരുത്തിയിട്ട് നാടിനു വേണ്ടി പണിയെടുക്കുന്ന എല്ലാവരെയും നമസ്ക്കരിക്കുന്നു. നിങ്ങൾക്കു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ദൈവമെ, ഈ നാടിനെ, ലോകത്തെ കാത്തുകൊള്ളേണമെ.