കാലാദി കാലങ്ങളായ് സമൂഹമൊന്നാകെ പല ദുരിതങ്ങളും നേരിടവേ, യുദ്ധവും പ്രളയവും മഹാമാരിയും പിന്നെ ഭൂകമ്പവും സുനാമിയും അങ്ങനങ്ങനെ.. ദുരിതങ്ങൾ പെരുകവേ ദൈവത്തോട് പ്രാർത്ഥിക്കും പ്രകൃതിയെ ഓർക്കും പീന്നെയത് പരിപാലിച്ചീടും മതങ്ങളെ മറന്ന് രാഷ്ട്രീയം മറന്നവർ ഒന്നായീടും പിന്നെയോ ഭൂതകാല പരകായ പ്രക്രീയ നടത്തീടും ഉണരുക ഉണരുക ഉണർന്നീടുക പ്രകൃതീയാമമ്മയെ ഓർത്തീടുക സ്നേഹത്താൽ അവളെ തഴുകീടുക സാഹോദര്യത്താൽ മന്നിൽ വളർന്നീടുക
സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - കവിത