പുതുപുലരിയായി നറുനന്മയായി
വനിലുദിച്ചുയരുന്നു എന്റെ മലയാളം
സ്നേഹം നിറഞ്ഞ രാവിനും പകലിനും
ഒരു കൂട്ടായി കവിതതാൻ കൈപിടിച്ച്
ഉയർത്തിയ എന്റെ മലയാളം
മാനത്തുതാരകo പുഞ്ചിരി തൂകും നേരം
മുല്ലതൻ ചുണ്ടിൽ നറുമണം വിരിഞ്ഞു
മലയാളകരയിൽ ആകെ
പൊന്നിൻ തിളക്കം
വീണനാദം ഒഴികീവരും വീഥികളോ
മലയാള ഭാഷ തൻകാവ്യശൈലിയിൽ നിറഞ്ഞു നിൽക്കും