കണ്ണിനു കാണാൻ വയ്യാത്ത
കുഞ്ഞനായ വൈറസ്
മനുഷ്യരെയെല്ലാം വീട്ടിലിരിക്കാൻ
പഠിപ്പിച്ച കുഞ്ഞൻ വൈറസ്
ഏറ്റവും വലിയ സമ്പത്ത്
പ്രശസ്തിയോ പണവുമല്ല
സ്വജീവനാണ് എന്ന്
എല്ലാവരെയും പഠിപ്പിച്ച
കുഞ്ഞൻ വൈറസ്
അധികാരത്തിന്റെ അഹന്ത
നിറഞ്ഞ രാജ്യങ്ങളെ
മുട്ടുകുത്തിച്ച കുഞ്ഞൻ വൈറസ്
കൈകഴുകാനും മാസ്ക് ധരിക്കാനും
പഠിപ്പിച്ച കുഞ്ഞൻ വൈറസ്