പ്രകൃതി ഒരു നന്മ
നിത്യ ഹരിതമയമായിരുന്നു നമ്മുടെ ഈ സുന്ദരപ്രകൃതി കേരം നിറഞ്ഞു നിന്നിരുന്ന ആ പ്രകൃതിയിൽ കുന്നും മലകളും നിറങ്ങൾ ചാലിച്ചു വർണ്ണശബളമായിരുന്നു...... പൂക്കൾ സൗന്ദര്യവും........... സൗരഭ്യവും പരത്തിയിരുന്ന ആ നല്ല നാളുകൾ ഇനിയും തിരികെ വരുമോ ആവോ? പൂങ്കുയിലുകൾ പാടിരസിച്ച സുന്ദരമായൊരു പ്രകൃതി.... വഞ്ചിപ്പാട്ടിൻ ശ്രുതിമുഴങ്ങി യിരുന്നയീ പ്രകൃതിതൻ....... വിരിമാറിലായ് വള്ളംകളി....
തൻ ആർപ്പുമുണ്ടായിരുന്നൂ
ഇന്നു ഞാൻ എവിടെയും..... കാണുന്നൂ ശൂന്യതയുടെ...... ദൈന്യമുഖങ്ങൾ മാത്രമായ് ഇന്നു ഞാൻ കേൾക്കുന്നൂ... വിങ്ങലിന്റെ നേർത്ത നാദം. എങ്ങും ശോകമൂകമായ..... അന്തരീക്ഷം മാത്രമാണിന്ന് പ്രകൃതിതൻ മടിയിലിരുന്ന്.. ഞാനേറെ പ്രതീക്ഷയോടെ, കാത്തിരിക്കുന്നു.................. നല്ല നാളെയുടെ വരവിന്.....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|