ചൈന തൻ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട
കൊറോണയെന്ന മഹാമാരിയേ
നിൻ ആഗമനം ദൈവഹിതമോ അതോ
നരരുടെ ദൃഷ്ടിയിൽ വിരിഞ്ഞോരു ജൈവായുധമോ
ലോകമെങ്ങും നിൻ തേർവാഴ്ച ചെയ്യുമ്പോൾ
നിസ്സഹായരാവുന്നു മനുജരും രാഷ്ട്രപ്രമുഖരും
ചിറകറ്റ ഈയാമ്പാറ്റപോൽ കൺമുന്നിൽ
പിടഞ്ഞുതീരുന്നിതാ മാനവജന്മങ്ങൾ
നിൻ കരാളഹസ്തത്തിൽ ഞെരി-
ഞ്ഞമരുന്നിതാ മാനവസോദരർ
നിന്നെ പിടിച്ചൊന്നു കെട്ടുവാനായിട്ട്
പോരാടീടുന്നു മാനവരൊന്നായി
നിൻമുമ്പിൽ നിസ്സഹായരല്ലോയിന്ന്
ആധുനികശാസ്ത്രവും മാനവലോകവും
എന്നാലുമൊരുനാൾ തെളിയും പ്രതീക്ഷതൻ
തിരിനാളം എന്നുള്ള വിശ്വാസത്തിൽ
കാത്തിരിക്കുന്നു ഞാൻ ഉൾപ്പെടെയുള്ള
മാനുഷ്യജന്മങ്ങളാർദ്രമായി