സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ പ്രകൃതി

പ്രകൃതി

പൂങ്കോഴി തൻ കാഹളനാദം
കേട്ടതിരാവിലെ ഞാനുണരുന്നു
ചപ്പും ചവറും ഭക്ഷണാവശിഷ്ടവും
വൃത്തിയാക്കാനെത്തുന്നു കാകൻ
തരു നിരകളിൽ ചേക്കേറിടും
കിളികൾ തൻ കലപിലാരവം
കേട്ടുൻമേഷചിത്തരായ്
മാനവർ ദിവസം തുടങ്ങിടുന്നു
പ്രകൃതി തൻ സന്തുലനാവസ്ഥ
നില നിർത്തീടുവാൻ സർവേശ്വരൻ
എല്ലാം മനോജ്ഞമായി ചമച്ചു വച്ചു
അവനോ പ്രകൃതി തൻ മനോഹാരിത
തകർത്തു തകർപ്പണമാക്കിടുന്നു
പ്രപഞ്ചത്തിൻ ഐശ്വര്യം വീണ്ടെടുക്കാൻ
ലോക്ക് ഡൗൺ ഇന്നൊരു തുണയായല്ലോ .
 


അന്ന ജെ ലാൽ
7 C സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത