സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ തെളിഞ്ഞ ആകാശം

തെളിഞ്ഞ ആകാശം

മലനിരകൾക്കിടയിലൂടെ പുഷ്പിച്ചു നിൽക്കുന്ന പോലുള്ള ഒരു ഗ്രാമം. അതിമനോഹരമായ പുൽമേട്. ഇളം കാറ്റിൽ താലോലമാടുന്ന പൂവണികൾ, പച്ച പുൽമെത്തയിൽ നിന്ന് തലയുയർത്തി നിൽക്കുന്ന പലവർണ്ണനിറങ്ങളണിഞ്ഞ മലരുകൾ. ഉദയ സൂര്യനെ നോക്കി പുഞ്ചിരി തൂകുന്ന പൂമരങ്ങൾ. വെള്ളിയരഞ്ഞാണം പോലെ ഒഴുകുന്ന പനിനീർ നദികൾ. നദികൾക്കരികിലെ പുഷ്പങ്ങൾ അവയെ നോക്കി മന്ദഹസിക്കുന്നു. എന്തുകൊണ്ടും അതി മനോഹരമായ ഗ്രാമം. അവിടുത്തെ മനുഷ്യർ പരസ്പരം സ്നേഹിച്ചും സൗഹൃദത്തിലുമാണ് ജീവിച്ചത്. ആരും ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ഗ്രാമം, രാമപുരം എന്ന ഗ്രാമം.

അങ്ങനെയിരിക്കെ ഇടിമിന്നലോടു കൂടിയ പേമാരി വരാനുള്ള പുറപ്പാടിലാണ്. അതിരില്ലാതെ വാർന്നു പന്തലിച്ചു നിന്ന നീലാകാശത്തെ മൂടിമറച്ച് കാർമേഘങ്ങൾ വന്നണഞ്ഞു. പറന്നുല്ലസിച്ചു നടന്ന പക്ഷികൾ അവയുടെ കൂടുകളിൽ ചേക്കേറി. പെട്ടെന്ന് അതിശക്തമായ പേമാരി വന്നു ചേർന്നു. അന്നു മുഴുവനും ആ പേമാരി തുടർന്നു. പിറ്റേ ദിവസം മഴ മാറി വെയിൽ വന്നു. കർമേഘം മാറി വെൺമേഘം വന്നു. മറഞ്ഞിരുന്ന സൂര്യൻ തലയുയർത്തിപ്പിടിച്ച് എല്ലാവരും ഉണർന്നോ എന്നറിയാൻ എത്തി ചേർന്നു. കൂട്ടിനകത്തുണ്ടായിരുന്ന പക്ഷികൾ നീലാകാശത്തേയ്ക്ക് പറന്നുയർന്നു. പുതിയൊരു ഉണർവോടെ മനുഷ്യർ പ്രകൃതിയിലേക്ക് ഇറങ്ങി ചെന്നു. അപ്പോഴാണ് അവർ ആ കാഴ്ച്ച കണ്ടത്. വീട്ടുമുറ്റത്തും, മരങ്ങളുടെ വേരുകളിലും തുടങ്ങി പല സ്ഥലങ്ങളിലും ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും നിറഞ്ഞു കിടക്കുന്നു. വൃത്തിയായി കിടന്ന സ്ഥലങ്ങളെല്ലാം വൃത്തിഹീതമായ് കിടക്കുന്നു. മരകൊമ്പുകൾ ഒടിഞ്ഞു വീഴുകയും, ഇഴജന്തുക്കളുടേയും മറ്റു മൃഗങ്ങളെ ഭോജിക്കുന്ന ജീവികളുടെയും മറ്റു ജീവികളുടെയും അവശിഷ്ടങ്ങളും അവിടെ ഉണ്ടായിരുന്നു.

ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് ചിന്നു. അവളുടെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ആ പരിസരം മുഴുവനും ശുചിയാക്കാൻ തീരുമാനിച്ചു. അവർ ആ പരിസരം കണ്ട് അമ്പരന്നു പോയി. ചിരട്ടകളും, പ്ലാസ്റ്റിക്ക് ബക്കറ്റുകളിലും ജലം നിറഞ്ഞ് കൊതുകുകൾ മുട്ടയിടുകയും, മുട്ട വിരിഞ്ഞ് കൂത്താടിയായി. കൂത്താടി വലുതായി കൊതുകാകുകയും, കൊതുക് പലതരം പനികൾ പടർത്തുകയും ചെയ്യുന്നതായി അവർ കണ്ടെത്തി. ഇതിനെതിരെ ആ ഗ്രാമത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്താൻ അവർ തീരുമാനിച്ചു. ചിരട്ടകൾ കത്തിച്ചു കളയണം, പ്ലാസ്റ്റിക്ക് ബക്കറ്റുകളിലും ടയറുകളിലും ചെടികൾ നടാനും അവർ ആവശ്യപ്പെട്ടു. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാനും അവർ ആവശ്യപ്പെട്ടു.

ക്ലാസ്സു കഴിഞ്ഞ് പുതിയൊരു അറിവോടെ മനുഷ്യർ പുറത്തിറങ്ങി. എന്നാൽ പേമാരിയിൽ വയലുകളും കൃഷിയിടങ്ങളും നശിച്ചു വരികയായിരുന്നു. കൃഷിയേക്കാളും മനുഷ്യ ജീവനാണ് വലുതെന്ന തിരിച്ചറിവ് അവർക്ക് ഉള്ളതിനാൽ അവർ പരിസര ശുചിത്വത്തിലാണ് ഏർപ്പെട്ടത്. ഒരാഴ്ച്ച ആ ഗ്രാമത്തിലെ എല്ലാ മനുഷ്യരും ആ ഗ്രാമം മുഴുവൻ വൃത്തിയാക്കാൻ പരിപൂർണ്ണ പ്രയത്നം കാണിച്ചു . ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ആ ഗ്രാമത്തിലെ എല്ലാ ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും നീക്കപ്പെട്ടു.

ആ ഗ്രാമം പഴയതു പോലെ മനോഹര പൂർണ്ണമായ് തീർന്നു. ഉദയസൂര്യൻ മനുഷ്യരെ വരവേൽക്കാനായി അതിരാവിലെ ഉണരാൻ പിന്നെയൊരിക്കലും മറന്നില്ല. വൃക്ഷലതാദികൾ നൃത്തം ചെയ്യാനും മറന്നില്ല.



ബിനുജ ബി ബിനു
7 C സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ