സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണയും ആരോഗ്യവും

കൊറോണയും ആരോഗ്യവും

കൂട്ടുകാരേ, ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ എന്ന് നാം കേട്ടിട്ടില്ലേ? അതിനാൽ ഈ കൊറോണ കാലത്ത് നമുക്ക് നമ്മുടെ ശരീരവും , പരിസരവും വൃത്തിയായി സൂക്ഷിക്കാം . കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. വായിലും , മൂക്കിലും , കണ്ണിലും കൈക്കൊണ്ട് തൊടാതിരിക്കുക. ധാരാളം വെള്ളം കുടിക്കുക. വീടും , പരിസരവും വൃത്തിയായി സൂക്ഷിക്കുക . ഈ കൊറോണ കാലത്ത് ആരോഗ്യ പ്രവർത്തകരും മറ്റും പറഞ്ഞത് പോലെ വീട്ടിൽ തന്നെ കഴിയുക. നമ്മുടെ നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക . ഈ കൊറോണ കാലത്ത് ഞാനും എന്റെ വീട്ടുകാരും ഇതൊക്കെ ചെയ്യാറുണ്ട്. കൂട്ടുകാരെ നിങ്ങളും ഇതൊക്കെ ചെയ്യില്ലേ? വരൂ നമുക്ക് ഒന്നിച്ച് ഈ മഹാമാരിയെ തുരത്താം.

ശുഹദ ആലം
1 C സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം