കൊറോണയെന്ന മഹാമാരി
ലോകത്താകെ പകരും വ്യാധി
ഉയർന്നവരെയും താഴ്ന്നവരെയും
ഒരേ ത്രാസിൽ അളന്നീടുന്നു
അഹങ്കാരമെവിടെ പരിഷ്കാരമെവിടെ
നേട്ടമെവിടെ കോട്ടമെവിടെ
ഇക്കാര്യത്തിലൊരു ചിന്തയല്ലോ
തമ്മിലകന്നും മനസ്സൊന്നിച്ചും
കൊറോണയെന്ന വൈറസ്സിൽനിന്നും
പെട്ടെന്നൊരു മുക്തി നേടുക നാം .