സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/മരം ഒരു വരം

മരം ഒരു വരം

ഒരിടത്ത്‌ ഒരു നഗരത്തിൽ ജുവാൻ എന്നൊരാൾ താമസിച്ചിരുന്നു. ജുവാന്റെ വീടിനു പുറകിലായി ഒരു മനോഹരമായ തോട്ടം ഉണ്ടായിരുന്നു. തോട്ടത്തിൽ ഒരുപാട്‌ പൂച്ചെടികളും പിന്നെ ഒരു വലിയ ആപ്പിൾ മരവും ഉണ്ടായിരുന്നു. ഒരു ദിവസം ജുവാൻ തന്റെ തോട്ടത്തിലൂടെ നടക്കുമ്പോൾ ചിന്തിച്ചു ഇനി ആപ്പിൾ മരം കൊണ്ട്‌ എനിക്ക്‌ യാതൊരു പ്രയോജനവും ഇല്ല. അതുകൊണ്ട്‌ ഈ മരം വെട്ടി കളയാം. പിറ്റേദിവസം ഒരു മഴുവും എടുത്തുകൊണ്ട്‌ ജുവാൻ തോട്ടത്തിലേക്ക്‌ ഇറങ്ങി. ജുവാൻ ആ മരത്തിലേക്ക്‌ ഒന്ന്‌ നോക്കി .പെട്ടെന്ന്‌ അദ്ദേഹം തന്റെ ചില പഴയ ഓർമ്മകളിലേക്ക്‌ പോയി. ഈ ആപ്പിൾ മരത്തിന്റെ ചുവട്ടിൽനിന്ന്‌ കളിച്ചതും ആപ്പിൾ പറിച്ചു കഴിച്ചതും നല്ല ചില സൗഹൃദങ്ങൾ ഉണ്ടായതും മറ്റും ഒരിക്കലും മറക്കാൻ പറ്റാത്ത ആ കുട്ടിക്കാലത്തെ മധുരിക്കും ഓർമ്മകളെ അയാൾ ഓർത്തെടുത്തു. പെട്ടെന്നാണ് ജുവാൻ മറ്റൊന്ന്‌ ഓർത്തത്‌. തന്റെ അച്ഛൻ പറഞ്ഞിരുന്നു , “നീ ഒരിക്കലും ഈ ആപ്പിൾ മരം മുറിക്കരുത്‌. അഥവാ ഈ മരം നിനക്ക്‌ ഏതെങ്കിലും രീതിയിൽ ഉപദ്രവം ഉണ്ടായാൽ മുറിച്ചുകളഞ്ഞുകൊള്ളുക .പക്ഷേ അച്ഛന്റെ വാക്കിന്‌ വില കൽപ്പിക്കാതെ മരം മുറിക്കാൻ തുടങ്ങി. ജുവാനു ഒരു മകൾ ഉണ്ടായിരുന്നു ജിയന്ന. ഉടനെ ജിയന്ന ഓടിവന്ന്‌ ജുവാനോട്‌ പറഞ്ഞു “അച്ഛാ മരം മുറിക്കരുത്‌” “അതെന്താ മോളേ” ജുവാൻ ചോദിച്ചു. “അച്ഛാ ഈ മരം നമുക്ക്‌ ഒരു ഉപദ്രവകാരി അല്ലല്ലോ ഉപകാരി അല്ലേ. ഈ മരം നമുക്ക്‌ തണൽ നൽകുന്നുണ്ട്‌. മാത്രമല്ല ഈ മരത്തിൽ ഒരുപാട്‌ മിണ്ടാപ്രാണികൾ ആയ പക്ഷികൾ കൂട്‌ കൂട്ടിയിട്ടുണ്ട്‌. മരം വെട്ടിയാൽ അവർ എന്ത്‌ ചെയ്യും”. അപ്പോൾ ജുവാൻ പറഞ്ഞു “എനിക്ക്‌ എന്റെ തെറ്റ്‌ മനസ്സിലായി മരം മുറിക്കുന്നില്ല” എന്ന്‌ പറഞ്ഞു. പ്രകൃതിയിൽ ഉള്ളതെല്ലാം പ്രയോജനം ഉള്ളവയാണ്‌ അത്‌ നശിപ്പിക്കാൻ ശ്രമിക്കരുത്‌.

സ്നേഹ മരിയ ജോസഫ്
7 സി സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്,എസ്സ് കുറുമ്പനാട്.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 07/ 08/ 2024 >> രചനാവിഭാഗം - കഥ