സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്' ആരോഗ്യമെന്ന് പറയുന്നത് കേവലം ശാരീരിക ആരോഗ്യം മാത്രമല്ല മറിച്ച് 'മാനസിക ആരോഗ്യവും സാമൂഹിക ആരോഗ്യവും ആത്മീയ ആരോഗ്യവും ഒക്കെ ഉണ്ടെങ്കിൽ മാത്രമേ ഒരാളെ നമുക്ക് സമ്പൂർണ്ണ 'ആരോഗ്യ വാനെന്ന് വിളിക്കുവാൻ സാധിക്കുകയുള്ളു നല്ല ആരോഗ്യ ശീലങ്ങൾ വളർത്തിയെടുത്ത് രോഗങ്ങളെ പ്രതിരോധിക്കാൻ കുട്ടി കാലത്തു തന്നെ ശ്രമങ്ങൾ ഉണ്ടാകണം രണ്ട് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇന്നു നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ത് ഒന്ന് ഒരു വ്യക്തിയിൽ നിന്ന് മറ്റെരു വ്യക്തിയിലേയ്ക്ക് പകരുന്ന പകർച്ചവ്യാധികൾ മറ്റൊന്ന് തെറ്റായ ജീവിത ശൈലിയിൽ നിന്ന് ഉടലെടുക്കുന്ന ജീവിത ശൈലീ രോഗങ്ങൾ പകർച്ചവ്യാധികളെ വഴിയിൽ തടയണമെങ്കിൽ ശുചിത്വ ബോധം ഉണ്ടാകണം ഭക്ഷണ ശുചിത്വം അതിപ്രധാനമാണ് ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക ഭക്ഷണം വൃത്തിയുള്ള പാത്രത്തിൽ അടച്ച് സൂക്ഷിക്കുക തുറന്നു വെച്ചതും പഴകിയതുമായ ആഹാരസാധനങ്ങൾ ഒഴിവാക്കുക എന്നിവയൊക്കെ രോഗങ്ങളെ തടയാൻ ഉപകരിക്കുന്നു നമ്മൾ വ്യക്തി ശുചിത്വത്തിൽ ഏറെ മുന്നിലാണ് ദിവസവും വ്യത്തിയുള്ള വസ്ത്രങ്ങൾ ധരിക്കും എന്നാൾ ശരീര ശുചിത്വത്തിന് നല്കുന്ന പ്രാധാന്യം പലപ്പോഴും പരിസര ശുചിത്വത്തിന് നല്കാറില്ല ഇതാണ് തുടർച്ചയായുണ്ടാകുന്ന പകർച്ചവ്യാധികളുടെ കൂട്ട ആക്രമണത്തിന് കാരണം . ശുചിത്വ പരിപാലനം ദൈവീകമായ കർമ മാതണന്ന കണ് മഹാത്മജി പറഞ്ഞത് .ആരോഗ്യജീവിതത്തിന് ശുചിത്വ പാഠങ്ങൾ പഠിച്ചേ മതിയാകൂ . വ്യക്തി ശുചിത്വം പാലിച്ചാൽ രോഗങ്ങളെ തടയാം ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ വ്യത്തിയായി കഴകകണം .രോഗികളെ ശുശ്രൂഷിക്കുന്നവർ പരിചരണത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം .മലമൂത്ര വിസർജ്ജനത്തിനു ശേഷവും കൈകൾ ശുചിയാക്കണം . വ്യക്തി ശുചിത്വം നമ്മെ ആരും പഠിപ്പിക്കേണ്ട .എന്നാൾ പരിസരം ശുചിയായി സംരക്ഷിക്കുന്നതിൽ നമ്മൾ വളരെയേറെ പിന്നിലാണ് .മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞും ചപ്പുചവറുകൾ കൂട്ടിയിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ നിക്ഷേപിച്ചും പകർച്ചവ്യാധികളെ നമ്മൾ സ്വാഗതം ചെയ്യുന്നു . നമ്മുടെ വീടിൻ്റെയും വിദ്യാലയത്തിൻ്റെയും പരിസരം വൃത്തിയായും ഈർപ്പ രഹിതമായും സുക്ഷിക്കണം .ഇനച്ചകൾ പെരുകുന്ന തരത്തിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത് .പറമ്പിൻ്റെ മൂലയ്ക്ക് കമ്പോസ്റ്റ് കുഴികളുണ്ടാക്കി മാലിന്യം അവയിൽ നിക്ഷേപിച്ചാൽ പിന്നീട് ഒന്നാന്തരം ജൈവവളവും ലഭിക്കും .പൊതു സ്ഥലങ്ങളിൽ ഒരു കാരണവശാലും മലമൂത്ര വിസർജ്ജനം ചെയ്യാൻ പാടില്ല .ഓർക്കുക എവിടെ ശുചിത്വമുണ്ടോ അവിടെ രോഗം ഇല്ല

ആൻ മരിയ
vc സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം