സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പ്രകൃതി ശുചിതം

പ്രകൃതി ശുചിതം

ഒരിക്കൽ ഒരു ചിത്രകാരൻ ഒരു വഴിയിലൂടെ നടക്കുക ആയിരുന്നു. അപ്പോൾ ആണ് ആ മനോഹരമായ സ്ഥലം അയാളുടെ കണ്ണിൽ പെട്ടതു. നിറയെ പൂക്കൾ തെളിനീരു പോലെ ഒഴുകുന്ന അരുവി. പൂകൾകു ചുറ്റും ചിത്രശലഭങ്ങൾ. ഒരു പേപ്പർ എടുത്ത് അദ്ദേഹം കണ്ടതൊക്കെ പകർത്തി വരച്ചു. അദ്ദേഹം ഉറങ്ങാൻ കിടന്നപോൾ ആ സ്ഥലം തന്നെ ഓർത്തു കിടന്നു. മനോഹരമായ ആ സ്ഥലത്തെ ഒന്ന് കൂടെ കാണാൻ അദ്ദേഹം ആശിച്ചു. കുറച്ചു ദിവസം കഴിഞ്ഞ് ആ ചിത്രകാരൻ ആ സ്ഥലതേക്ക് പോകാൻ തീരുമാനിച്ചു. ആ മനോഹരമായ സ്ഥലം കുറച്ചു കൂടി സുന്ദരമായി കാണുമെന്നു അദ്ദേഹം ഓർത്തു. ആ സ്ഥലത്തു എത്തിയതും അദ്ദേഹം അത്ഭുതപെട് പോയി. ആ മനോഹര സ്ഥലം വൃത്തി ഇല്ലതെ കിടക്കുന്നു. തെളിഞ്ഞ അരുവി മലിനമായി ഒഴുകുന്നു. പൂമ്പാറ്റകളില്ല, പൂക്കളില്ല പകരം കുറെ ചപ്പുചവറുകളും, ഈച്ചകളും മാത്രം. എലികൾ ആ സ്ഥലത്ത് ഓടി കളിക്കുന്നു. അദ്ദേഹത്തിന് സങ്കടവും ദേഷ്യവും വന്നു. അദ്ദേഹം ഒരു വഴി പോകാനോട് ചോദിച്ചു. ഈ മനോഹരമായ സ്ഥലം എന്തിന് ആണ് അശുദ്ധമആക്കിയത്. അയാൾ പറഞ്ഞു " മാലിന്യം ഇട്ടൻ സ്ഥലം ഇല്ലാത്തത് കൊണ്ട് ആണ് ജനങ്ങൾ ഇവിടെ നിക്ഷേപിച്ചത്. ഇത് കേട്ടപ്പോൾ ചിത്രകാരന് ദേഷ്യം വന്നു. അദ്ദേഹം ദേഷ്യം അടക്കിപിടിച്ച് കൊണ്ട് മൂന്നോട്ട് നടന്നു. അപ്പോഴാണ് അദ്ദേഹം ആ കാഴ്ച്ച കണ്ടത്. കുറെ ആൾക്കാർ ഒരു പന്തൽ ഇട്ട് സമരം ചെയുന്നു. അദ്ദേഹം നോക്കിയപ്പോൾ ഒരു പ്ലാകാർഡിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. "ശുചിതം ആണ് വലുത് " ഇത് കണ്ട് അദ്ദേഹത്തിനു ദേഷ്യം വന്നു. അദ്ദേഹം സമരപന്തലിന്റെ അടുത്ത് പോയി സമരം ചെയുന്ന ആൾക്കാരോട് ചോദിച്ചു. നിങ്ങൾക്ക് നാണം ഇല്ലേ? "അപ്പോൾ ഒരാൾ ചാടി എഴുന്നേറ്റു കൊണ്ട് ചോദിച്ചു. നിങ്ങൾ എന്താണ് പറയുന്നത്.ഞങ്ങൾ പ്രകൃതി കുവേണ്ടി ആണ് സമരം ചെയുന്നത് ഈ പ്രകൃതിക്ക് ആവശ്യം ശുചിത്വമാണ് അതിവിടെ ഇല്ല കണ്ടോ ഇവിടെ മാലിന്യം മല പോലെ കിടക്കുന്നത്. ചിത്രകാരൻ പറഞ്ഞു "നിർത്തു, നിങ്ങൾ സമരം ചെയുന്ന സമയം മതി ഈ മാലിന്യം ഒക്കെ നിങ്ങൾക് നീക്കം ചെയ്യാൻ.വെറുതെ സമരം നടത്തിയിട്ടു കാര്യമില്ല പ്രവർത്തിക്കുക അപ്പോൾ ബാക്കിയുള്ള ജനങ്ങളും അത് പിൻപറ്റും" എന്ന് പറഞ്ഞു അദ്ദേഹം നടന്നു നീങ്ങി. നാളെ തന്നെ പോയി ആ മാലിന്യത്തെ നീക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു. പിറ്റേ ദിവസം മാലിന്യം നീക്കാൻ ആവശ്യമായ വസ്തുക്കളുമായി ചിത്രകാരൻ ആ സ്ഥലത്തേക്ക് പോയി.അദ്ദേഹം അത്ഭുതപ്പെട്ടുപോയി. സമരപ്പന്തലിലേ ആൾക്കാരും കുറെ ജനങ്ങളും മാലിന്യം നീക്കം ചെയുന്നു. ഒരാൾ ഓടിവന്നു പറഞ്ഞു "നന്നിയുണ്ട്.നിങ്ങൾകാരണം ആണ് ഞങ്ങൾ ഇത് ചെയുന്നത് അല്ലെങ്കിൽ ഞങ്ങൾ സമരം ചെയ്ത് കൊണ്ട് ഇരുന്നേനെ" ചിത്രകാരൻ ഒരു ചെറുപുഞ്ചിരി വിടർത്തി. കുറച്ചുനാളുകൾക് ശേഷം ആ സ്ഥലത്തെ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്തു. വീണ്ടും ആ സ്ഥലം പ്രകൃതിസുന്ദരമായി. ചിത്രകാരൻ എല്ലാവരെയും വിളിച്ചുകൂട്ടി പറഞ്ഞു"നമ്മുടെ വീടും പരിസരവും മാത്രമല്ല ശുചിയാക്കേണ്ടത്, നമ്മുടെ നാടും കൂടി ആണ്.നമ്മുടെ നാട് ശുചി ആയാൽ വീടും ശുചിത്വമുള്ളതാകും ".

നാസിയ
7 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ