സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/തത്തയും പൂച്ചയും

തത്തയും പൂച്ചയും

പണ്ട് ഇല്ലിമുളം കാട്ടിനുള്ളിൽ ഒരു തത്ത താമസിച്ചിരുന്നു. ഒരു ദിവസം പതിവ് പോലെ അവൾ കുഞ്ഞുങ്ങളെ കൂട്ടിൽ തനിച്ചാക്കി തീറ്റ തേടി കാട്ടിലൂടെ കുറേ ദൂരം പറന്നു. അങിനെ അവൾ കാടിനടുത്തുള്ള നാട്ടിൻപുറത്തെ ഒരു വീട്ടിന്റെ അടുക്കളയിൽ എത്തി. അവിടെ ഒരു പാത്രത്തിൽ വച്ച പാൽ തത്ത കാണാൻ ഇടയായ്. അവൾ ആ പാൽ കുടിച്ചുകൊണ്ട് ഇരിക്കുമ്പോൾ പെട്ടന്ന് ഒരു പൂച്ച അവിടേക്ക് വന്നു. പൂച്ചയെ കണ്ടതും തത്ത പേടിച്ചു പറന്നുപോയി. പൂച്ച തത്ത കുടിച്ച ആ പാൽ കുടിച്ചു. അപ്പോൾ പൂച്ച വിചാരിച്ചു ഈ പാലിന്റെ കൂടെ ആ തത്തയെ കൂടി കിട്ടിയിരുന്നുവെങ്കിൽ കഴിക്കാമായിരുന്നു എന്നു. അങ്ങിനെ പൂച്ച തത്തയെ അന്നെഷിച്ചു കാട്ടിലൂടെ നടന്നു. രണ്ടു മൂന്ന് ദിവസത്തിന് ശേഷം അവൻ തത്തയുടെ കൂട് കണ്ടെത്തി. അവൻ തത്തയുടെ കൂട് ഇരിക്കുന്ന മരത്തിന്റെ അടുത്തു പോയി. എന്നിട്ട് അവളോട് പറഞ്ഞു നീ താഴേക്ക് ഇറങ്ങി വരുമോ അതോ ഞാൻ മുകളിലേക്കു കയറിവരാണോ. പാവം തത്ത പേടിച്ചുപോയി. തത്ത പൂച്ചയോടു പറഞ്ഞു പൂച്ച ചേട്ടാ ഞങ്ങളെ ഉപദ്രവിക്കരുത് ഞാനും ന്റെ കുഞ്ഞുങ്ങളും എങ്ങിനെ എങ്കിലും ജീവിച്ചോട്ടെ. ഇത് കേട്ടതും പൂച്ച പറഞ്ഞു എങ്കിൽ ഞാൻ മുകളിലേക്ക് കയറിവരാം എന്നു. പൂച്ച തത്തയുടെ കൂട് ലക്ഷ്യം ആക്കി മുകളിലേക്ക് മെല്ലെ കയറാൻ തുടങ്ങി. അമ്മ തത്ത പേടിച്ചു കരയാൻ തുടങ്ങി. പൂച്ച കൂടിന്റെ അടുത്തു എത്താറായതും അവന്റെ കാൽ ഒരു വള്ളിയിൽ തട്ടി. ഉടനെ ആ വള്ളിയിൽ കൂട് കൂട്ടി താമസിച്ചിരുന്ന തേനീച്ചകൾ എല്ലാം കൂട്ടത്തോടെ പൂച്ചയെവളഞ്ഞു ആക്രമിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ പൂച്ച മരത്തിൽ നിന്നും പിടിവിട്ട് താഴേക്ക് വീണു. പിന്നീടു ആ പൂച്ചയുടെ ശല്യം ഒരിക്കലും ഉണ്ടായിട്ടില്ല.

മുഹമ്മദ് ഇർഫാൻ
4. C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ