സകലതും മാറുന്നു സർവ്വതും മാറുന്നു
മനുജന്റെ വിക്രിയ-
കളെല്ലാം മാറുന്നു
കുതിര കുളമ്പടി കേട്ട കാലം ഇന്ന്
വിടപറഞ്ഞോടുന്നു
അശ്വ വേഗത്തിൽ
കൂരകൾ പോയി, നാലുകെട്ടുംപോയി
എട്ടുകെട്ടിൽ കഥ തേടുന്നു ബാലകർ
വയലുകളില്ലാ, വരമ്പുകളില്ലായിന്ന്
അതിനുംപകരമായ് കെട്ടിടങ്ങൾ
ആർത്തുല്ലസിച്ച് ഒഴുകി നടന്ന
പുഴയിന്ന് കേഴുന്നു
ഒരിറ്റു നീരിനായ്
പുഷ്പസുഗന്ധം പരത്തിയ വായു
വീർപ്പുമുട്ടുന്നു ശുദ്ധമാകാൻ
ഇതിലെല്ലാം മനുജന്റെ ദുഷ്ടകരങ്ങൾ തന്നെ
കർഷകൻ സദാ വെയിലത്ത് വാടുന്നു
ഇന്നോ അവൻ ഗതി ആത്മഹത്യ
മനുഷ്യരെല്ലാം ഒന്നെന്നു പറയുന്നു
ജാതി മതത്തിലോ ഭിന്നിതർ മനുജർ
ദൈവ ദാനമായ് കിട്ടുന്ന ജീവിതം
കവർന്നെടുക്കുന്നതോ മറ്റു ചിലർ
എന്തിനു മനുജാ നീ
എന്നെയിങ്ങനെ മുറിവേൽപ്പിക്കുന്നു ക്രൂരമായി
മറുപടി തരുകയാണിന്നു നിങ്ങൾക്ക്സകലതും ഭസ്മമാക്കീടും
പ്രളയമായ്,രോഗമായ്, മായയായ്, ഭീതിയായ് നിന്നെ
ഞാൻ ഭസ്മമാക്കീടും!!!