സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/സ്പോർ‌ട്സ് ക്ലബ്ബ്

കായിക വിദ്യാഭ്യാസം

കുട്ടികളുടെ ശാരീരിക മാനസിക സാമൂഹിക ആരോഗ്യ ഉന്നമനത്തിനായി കായിക വിദ്യാഭ്യാസം നാം ഉപയോഗപ്പെടുത്തുന്നു. ആരോഗ്യപരമായ കളികളിൽ ഏർപ്പെടുക, സമീകൃത ആഹാരക്രമം, വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ ശീലമാക്കുക.

കായിക വിദ്യാഭ്യാസം വഴി കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങളുടെ വിലയിരുത്തൽ എന്റെ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഒരു കൂട്ടായ പ്രവർത്തന ശൈലിയാണ് പിന്തുടർന്നുകൊണ്ടിരിക്കുന്നത്. എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തരുന്നു. അതുകൊണ്ട് തന്നെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും നല്ല വിജയങ്ങൾ കൈവരിക്കുന്നതിനും സാധിക്കുന്നു.

പ്രവർത്തനങ്ങൾ

ഏപ്രിൽ, മെയ് മാസങ്ങളിൽ അവധിക്കാല പരിശീലനങ്ങൾ പ്രത്യേക പരിശീലകരെവച്ചും അല്ലാതെയും നടത്തിവരുന്നു. അത്‌ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ചെസ്സ്, വോളിബോൾ, കബഡി, ഹാൻഡ് ബോൾ തുടങ്ങിയ ഗെയിമുകൾ പരിശീലിപ്പിക്കുന്നു. ഇതിൽ നിന്നും മികച്ച കുട്ടികളെ കണ്ടത്തി Sub Junior, Junior, Senior തിരിച്ച് ടീമുകൾ ക്രമീകരിക്കുന്നു. തുടർ പരിശീലനം നൽകുന്നു. തുടർന്ന് ജൂൺ മാസം മുതൽ തിയറി ക്ലാസ്സുകളും പ്രാക്ടിക്കൽ ക്ലാസ്സുകളും ആയി അദ്ധ്യയന വർഷം മുന്നോട്ട് പോകുന്നു. നാലുമണിക്ക് ശേഷം അത്‌ലറ്റിക്സ് നാം മറ്റു ഗെയിമുകളും ദിവസങ്ങൾ ക്രമീകരിച്ച് പ്രാക്ടീസ് കൊടുക്കുന്നു.

  • അത്‌ലറ്റിക്സ്:
നല്ല രീതിയിൽ തന്നെ എല്ലാ വർഷവും സ്കൂൾ സ്പോർട്സ് നടത്തി വരുന്നു. ഉപജില്ലാ മത്സരങ്ങളിൽ 65 കുട്ടികൾ അടങ്ങുന്ന ഒരു ടീം തന്നെ ഇറങ്ങുന്നു. ഓവറോൾ ഉന്നത വിജയവും കരസ്ഥമാക്കുന്നു. ജില്ലാതല മത്സരങ്ങളിൽ നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംസ്ഥാന മത്സരങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കി. ആൽവിൻ അലക്സ്, ജി റ്റി വി തോമസ്, മിലൻ തോമസ് എന്നീ കുട്ടികൾ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പൂർവ വിദ്യാർത്ഥി മൃദുല മരിയ സാബു ദേശീയതലത്തിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു.
  • ഫുട്ബോൾ:

മുൻ വർഷങ്ങളിൽ എന്നതുപോലെ സബ്ജൂനിയർ, ജൂനിയർ സീനിയർ, സ്കൂളിൽ പരിശീലനം നേടി മത്സരങ്ങളിൽ പങ്കെടുക്കുന്നു. ഉപജില്ലാ മത്സരങ്ങളിൽ വിന്നർ/ റണ്ണറപ്പ് എന്ന സ്ഥാനം കരസ്ഥമാക്കി വരുന്നു. ജില്ലാതല മത്സരങ്ങളിൽ നമ്മുടെ ധാരാളം കുട്ടികൾ പങ്കെടുക്കുന്നു. സംസ്ഥാനതല ദേശീയതല മത്സരങ്ങളിലും നമ്മുടെ കുട്ടികളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. 2016-17 വർഷം ആൻഡമാനിൽ വച്ച് നടന്ന ദേശീയ ഫുട്ബോൾ മത്സരത്തിൽ കേരള ടീമിന്റെ നെടുംതൂണായി കളിച്ച എബിൻ, അജിത് നമ്മുടെ സ്കൂളിന്റെ അഭിമാനകരമാണ്. കേരളം അന്ന് റണ്ണറപ്പ് നേടി ഇതുപോലെ അഭിമാനമായി മാറിയ പല താരങ്ങളും ഇന്ന് ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.

  • ക്രിക്കറ്റ്

മുൻവർഷങ്ങളിലെതു പോലെ തന്നെ ജൂനിയർ സീനിയർ തിരിച്ച് രണ്ട് ക്രിക്കറ്റ് ടീം നമ്മുടെ സ്കൂളിൽ നിന്ന് പ്രാക്ടീസ് ചെയ്ത് കളിക്കിറങ്ങുന്നു. ഈ വർഷം നമ്മുടെ കുട്ടികൾ (ജൂനിയർ) സബ് ഡിസ്ട്രിക്ട് റണ്ണേഴ്സ് ആയിരുന്നു. റവന്യൂ ഡിസ്ട്രിക് സോണൽ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തിരുന്നു. സ്റ്റേറ്റ് ടീമിലേക്ക് ആദിത്യൻ അനിൽ തിരഞ്ഞെടുക്കപ്പെട്ടു. മുൻവർഷങ്ങളിലും ധാരാളം കുട്ടികൾ സ്കൂളിനുവേണ്ടി കളിച്ചു ഉന്നത വിജയങ്ങളും ഗ്രേസ്മാർക്കും കരസ്ഥമാക്കിയിട്ടുണ്ട്. ക്രിക്കറ്റിനും പ്രത്യേകമായി കോച്ചിംഗ് നടത്തിവരുന്നു.

  • കരാട്ടെ

കേരള സ്റ്റേറ്റ് കരാട്ടെ അസോസിയേഷൻ നടത്തിവരുന്ന മത്സരത്തിൽ ജിഷ്ണു ഉദയൻ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയിരുന്നു. മറ്റ് മത്സരങ്ങളിലും ധാരാളം സമ്മാനങ്ങൾ നേടി നമ്മുടെ സ്കൂളിന്റെ അഭിമാനമായിമാറി. കഴിഞ്ഞ വർഷം അനശ്വര മേനോൻ മത്സരിച്ച് ജില്ലയിൽ നിന്നും വിജയിച്ചു.

  • കഴിഞ്ഞ വർഷം നമ്മുടെ സ്കൂളിൽ നിന്നും മത്സരത്തിനിറങ്ങി വിജയിച്ച മറ്റ് ഗെയിമുകൾ
   • വോളിബോൾ 
   • ഷട്ടിൽ 
   • ബാസ്ക്കറ്റ്ബോൾ 
   • ടി ടി
   • ചെസ്സ്
   • കബഡി

മേല്പറഞ്ഞ ഇനങ്ങൾക്കെല്ലാം ഒരുപോലെ പരിശീലനം സ്കൂളിനുള്ളിൽ തന്നെ നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പബ്ലിക് സ്റ്റേഡിയം, വൈ. എം. സി. എ തുടങ്ങിയ കളിസ്ഥലങ്ങൾ ഞങ്ങൾ ഉപയോഗപ്പെടുത്തുന്നു. പ്രഗൽഭരായ വ്യക്തികളുടെ സേവനവും പ്രയോജനപ്പെടുത്തുന്നു. കുട്ടികളുടെ മാനസിക ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും സ്വഭാവ രൂപീകരണത്തിനുമായി മെന്റൽ ഹെൽത്ത്‌ ക്ലാസുകൾ പ്രഗത്ഭരായ ഫാക്കൽറ്റീസിനെ വരുത്തി നടത്തിവരുന്നു. കൂടാതെ എയറോബിക്ക്, യോഗ ക്ലാസ്സുകളും സ്കൂളിൽ നടത്തി വരുന്നു. ഈ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തേക്ക് പോകുന്ന കുട്ടികൾ കായിക സാംസ്‌കാരിക സാമൂഹിക ആരോഗ്യ രംഗങ്ങളിൽ ഏറ്റവും മികവുറ്റവർ തന്നെയായിരിക്കും.