സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ ഉളിക്കൽ പഞ്ചായത്തിൽ നുച്യാട് വില്ലേ

ജിലെ ഒന്നാം വാർഡിലെ സുന്ദരമായ ഒരു മലയോര കുടിയേറ്റ ഗ്രാമമാണ് മണിക്കട

വ്. നാടിന്റെ വളർച്ചയ്ക്ക് അന്നുമുതൽ ഒപ്പമുള്ളത് പ്രധാനമായും ഇവിടത്തെ

പ്രൈമറി സ്കൂളായ സെന്റ് തോമസ് യു.പി സ്കൂളാണ്. കഴിഞ്ഞ 60 വർഷങ്ങളായി

അത് തുടരുന്നു. 1957 ൽ റവ. ഫാദർ ജേക്കബ് നെടുമ്പള്ളിയച്ചന്റെ നേതൃത്വത്തിൽ

സ്ഥാപിച്ച് യു.പി സ്കൂൾ ഇന്ന് 700 ഓളം കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം

പകർന്നു നൽകുന്നു. തലശ്ശേരി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ റവ.

ഫാദർ മാത്യു ശാസ്താംപടവിലിന്റെ മികച്ച മേൽനോട്ടത്തിൽ യശസ്സോടെ മുന്നേറുന്നു.

സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും പിന്തുണയും നൽകി റവ. ഫാദർ

മാത്യു പാലമറ്റം കുടെയുണ്ട്. ഇടവക ജനങ്ങളുടേയും മറ്റ് സുമനസ്സുകളു

ടെയും അധ്വാനത്തിന്റേയും, കോർപ്പറേറ്റ്, ലോക്കൽ മാനേജ്മെന്റ് എന്നിവരുടെ നിശ്ച

യദാർഢ്യത്തിന്റെയും പുറത്താണ് ഇത്തരമൊരു മനോഹരമായ കെട്ടിടസമുച്ചയം

മണിക്കടവ് യു.പി സ്കൂളിന് ലഭിച്ചത്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് ഇത്തരം

മികച്ച ഭൗതീക സാഹചര്യങ്ങളുള്ള മറ്റൊരു സ്കൂൾ ഇല്ല എന്നത് നമ്മുടെ നേട്ടമാണ്.

മാത്രമല്ല കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിനും ഇത് ഫലപ്രദമായി.

കെട്ടിടത്തിന്റെ മനോഹാരിത മാത്രമല്ല സബ്ജില്ല, ജില്ലാ കായിക മത്സരങ്ങൾക്കും

കലാമൽസരങ്ങൾക്കും അനുയോജ്യമായ കളിസ്ഥലവും ഓഡിറ്റോറിയവും മണിക്ക

ടവ് യു.പി സ്കൂളിന് സ്വന്തം. സ്കൂളിന്റെ ഏതൊരു പ്രവർത്തനവും സമൂഹത്തെ

കോർത്തിണക്കി അവരുടെ സഹായസഹകരണങ്ങൾ ഉറപ്പുവരുത്തിയുമാണ് മുന്നോട്ട്

കൊണ്ടുപോകുന്നത് ആധുനിക സംവിധാനങ്ങൾ അവയുടെ ഉപയോഗം എന്നിവ പര

മാവധി ഉപയോഗപ്പെടുത്തുക എന്നത് ഒരധ്യാപകന്റെ കടമയാണ്. സാമൂഹിക

സാംസ്കാരിക, കലാരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് വിദ്യാർത്ഥികൾക്ക്

നവ്യാനുഭവം പ്രദാനം ചെയ്യുന്നതാണ് എന്നത് സ്കൂളിന്റെ വർഷാരംഭം

മുതലുള്ള ഓരോ പ്രവർത്തനങ്ങളിലൂടെയും കണ്ണോടിക്കുമ്പോൾ നമുക്ക് വ്യക്തമാ

കും. മികച്ച രീതിയിലുള്ള പാഠ്യപ്രവർത്തനങ്ങൾ നല്ല അധ്യാപനം, ധാർമ്മിക പഠനം,

സ്പെഷ്യൽ ട്രെയ്നിംഗ്, നിലവിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവ മണി

ക്കടവ് സ്കൂളിന്റെ പ്രത്യേകതയാണ്. ഈ അധ്യായനവർഷം മണിക്കടവ് യു.പി

സ്കൂളിനെ സംബന്ധിച്ച് നേട്ടങ്ങളുടേതായിരുന്നു.