സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച വൈറസ്
ലോകത്തെ വിറപ്പിച്ച വൈറസ്
2020 ലോകത്താകമാനമുള്ളജനങ്ങളെ ഒരുപോലെ വിറപ്പിച്ചഒരു വൈറസാണ്കൊറോണ(കൊവിഡ്19). ചൈനയിലെ വുഹാൻപ്രവിശ്യയാണിതിന്റെ ഉറവിടം.മനുഷ്യരും,പക്ഷികളും ഉൾപ്പെടുന്ന സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണിത്.മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക്ഇത് വളരെ വേഗംപകരുന്നു.ഇവ സാധാരണ ജലദോഷപനിമുതൽ സിവിയർ അക്യൂട്ട്(സാർസ്)മിഡിൽഈസ്റ്റ്റെസ്പിറേറ്ററിസിൻഡ്രോം കൊവിഡ്19എന്നിവ ഉണ്ടാകുവാൻഇടയാക്കുന്നു. വൈറസായതുകൊണ്ടുതന്നെഇതിനൊരു മരുന്ന് കണ്ടുപിടിച്ചിട്ടില്ലപ്രതിരോധമാണ് വേണ്ടത്.കൈകൾഎപ്പോഴുംസോപ്പോ,സാനിറ്റൈസർ ഉപയോഗിച്ച്കഴുകുകയുംമാസ്ക് ധരിക്കുകയും ചെയ്യുക എന്നതാണിതിന്റെ പ്രധാനപ്രതിരോധം.സന്പക്കർത്തിൽഏർപ്പടാതിരിക്കുകയും സാമൂഹികഅകലം എന്നതും ഇതിൽ ഉൾപ്പടുന്നു.മറ്റുള്ളവരെ സംരക്ഷിക്കാൻ സ്വന്തം ജീവൻപോലുംനോക്കാതെ രാപകൽ പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകർ,നിയമപാലകർ തുടങ്ങിയ നിരവധിആളുകളെഈ അവസരത്തിൽ സ്മരിക്കേണ്ടതാണ്.ലോകം മുഴുവൻ പടർന്നുപിടിക്കുന്ന ഈവൈറസ്ഒടുവിൽ നമ്മുടെ കൊച്ചുകേരളത്തിലുംഎത്തി.ഏത് പ്രതിസന്ധിയും ധൈര്യപൂർവ്വം നേരിടും എന്ന ഉറച്ചവിശ്വാസമുള്ള മലയാളികൾ പ്രളയത്തേും,നിപ്പയേയുംഅതിജീവിച്ചവർകൊറോണയെയുംധൈര്യപൂർവ്വംനേരിട്ടുകൊണ്ടിരിക്കുന്നു.അതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സന്പൂർണലോക്ക്ഡൗൺ പ്രഖ്യാപിച്ചു.ഇതിലൂടെതങ്ങളുടെരോഗപ്രതിരോധത്തെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ജനങ്ങൾ. വിദേശത്തുനിന്ന്എത്തിയവരിൽവൈറസുകൾ കണ്ടെത്തുകയും അത് ചുരുക്കംചിലർക്ക് സന്പർക്കംമൂലം വ്യാപിക്കുകയുംചെയ്യ്തു.കേരളത്തിൽവൈറസ്ബാധിതരുടെ എണ്ണംകൂടുതലായി വരികയും ചെയ്യ്തു.വൈറസ്ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാലത്ത് നിന്നകേരളംരോഗബാധിതരുടെഎണ്ണത്തിൽ കുറവും മരണസംഖ്യകുറവും ഉള്ള സംസ്ഥാനമായി മാറിയിരിക്കുന്നു.ഇതിനിടയിൽ രക്ഷാപ്രവർത്തനത്തിന്ഏർപ്പെട്ടആരോഗ്യപ്രവരത്തകർക്കും മറ്റെല്ലാപേർക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.കൊറോണവൈറസ് നാശം മാത്രം വിതയ്ക്കാൻ എതത്തിയതല്ലഎന്ന്ഇതിലൂടെമനസിലാക്കിതരുന്നത്പ്രകൃതിതന്റെസൗഭാഗ്യങ്ങളെയെല്ലാം തിരിച്ചുപിടിക്കുന്നു എന്നതാണ്.വാഹനങ്ങളുടെ ശബ്ദം മാത്രം കേൾക്കാനാകുന്ന നമ്മുടെ നഗരങ്ങളിൽ ഇപ്പോൾ കിളികളുടെ ചിലപ്പുകൾ കേട്ടുതുടങ്ങി.വാഹനാപകട മരണങ്ങൾ കുറഞ്ഞു.എന്തിനേറെ പറയുന്നുലോകത്തിലെ അന്തരീക്ഷമലിനീകരണം പോലും കുറഞ്ഞിരിക്കുന്നു.ഫാക്ടറികളിലെയും മറ്റം പുക ഇല്ലാതായിരിക്കുന്നു.കൊവിഡ്19കാരണംഒരിക്കലും നടക്കാൻസാധിക്കില്ല എന്നു കരുതിയത് നടത്താൻകഴിഞ്ഞിരിക്കുന്നു.ഫോണും കംന്പ്യൂട്ടറും മാറ്റിവെച്ച്പഴയകളികളിലും,കൃഷിയിൽസഹായിക്കാനും പുതിയപാഠങ്ങൾ മനസിലാക്കാനും ഈ ലോക്ക്ഡൗൺസമയത്ത് കുട്ടികൾക്ക്കഴിഞ്ഞു.എപ്പോഴും പഠനം എന്നതിൽനിന്നും ഉള്ള ഒരു മാറ്റം കുട്ടികളിൽകാണാം.അതുപോലെ ജോലിതിരക്കിനിടയിൽകുട്ടികളുടെയോ വീട്ടിലെകാര്യങ്ങളൊശ്രദ്ധിക്കാതെ എന്നും ഒാഫീസ് തിരക്കുകളായി നടന്നിരുന്ന മാതാപിതാക്കൾക്ക്ഇതൊരു ആശ്വാസകരമായകാര്യമാണ്.സ്വന്തംഅയൽക്കാർ ആരാണെന്നുപോലുംഅറിയാത്തവർഇപ്പോൾഅവരുമായുള്ളആത്മബന്ധംപുലർത്തുകയാണ്.കൊറോണവൈറസുകളിൽമരിച്ചവരെ ഓർത്ത്ദുഃഖിക്കുന്നുണ്ടെന്കിലും ഇത്തരം അനുഭവങ്ങൾ നമുക്ക്ഓർക്കാം. Stay Home Be Safe
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |