സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം
പരിസ്ഥിതിസംരക്ഷണം
പുതിയ തലമുറ അഹോരാത്രം സാമൂഹ്യ മാധ്യമങ്ങളിൽ മുഴുകുന്ന ഈ കാലഘട്ടത്തിൽ നാടിൻെറ പരിസ്ഥിതി പ്രവർത്തനങ്ങളിൽ നാം ഒാരോരുത്തരും കൂടുതൽ ശ്രദ്ധാലു ആകേണ്ടതാണ്. പരിസ്ഥിതി സംരക്ഷണത്തിൻെറ ആവശ്യകത എന്നത്തെക്കാളും പ്രസക്തമായിരിക്കുന്ന കാലമാണിത്. ഈ പരിസ്ഥിതിയിൽ മനുഷ്യരും ജീവജാലങ്ങളും ചേർന്ന ചങ്ങലയാണിത്. പരിസ്ഥിതിയുടെ നിലനില്പ്പിന് ദോഷകരമായ പ്രവർത്തനങ്ങൾ നമ്മുടേയും ജീവജാലങ്ങളുടേയും ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യൻെറ നിലനില്പ്പിന് തന്നെ അപകടത്തിലാക്കുകയും ചെയ്യും. പരിസ്ഥിതിയുമായുളള ഈ പരസ്പര ബന്ധം ഇന്ന് നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു. ജീവൻെറ നിലനില്പ്പിന് ജലവും അത്യാവശമാണ്. പക്ഷെ നാം ഇപ്പോൾ ജലാശയങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകത നാം ഒാരോരുത്തരുടെയും കർത്തവ്യമാണ്. പരിസ്ഥിതിയെ മലിനമാക്കാൻ ശ്രമിച്ചാൽ നാം ഒാരോരുത്തരുടെയും ജീവിതത്തിൻെറ താളപ്പിഴ സംഭവിക്കും. അതിൻെറ തെളിവാണ് കഴിഞ്ഞുപ്പോയ പ്രളയം. അതുക്കൊണ്ടുതന്നെ പ്രകൃതിയ്ക്ക് ദോഷകരമായ പ്രവർത്തി ചെയ്യാതിരിക്കുക,ചെയ്യുന്നവരെ തടയുക.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |