സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/പരിസരം വൃത്തിയാക്കൂ രോഗങ്ങൾ അകറ്റൂ
പരിസരം വൃത്തിയാക്കൂ രോഗങ്ങൾഅകറ്റൂ
പരിസരശുചിത്വം ഇല്ലാത്തതുകൊണ്ടാണ് രോഗങ്ങൾ ഉണ്ടാകുന്നത് .ഇത് നമ്മുടെ പരിശ്രെമം കൊണ്ടു മാത്രമേ ഇല്ലാതാക്കാൻ കഴിയുകയുള്ളൂ .അതിനുവേണ്ടി നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം .ചപ്പുചവറുകൾ കൂടികിടക്കാൻ അനുവദിക്കരുത് .വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം .വ്യക്തിശുചിത്വം പാലിക്കണം .പരിസ്ഥിതി ശുചിത്വത്തിന് വേണ്ടിയാണു ആഴ്ചയിൽ ഒരൂദിവസം നാം ട്രൈഡേ ആചരിക്കുന്നത് .ഇത് നമ്മുടെ വിദ്യാലയങ്ങളിലും വീടുകളിലും ആചരിക്കണം .ജലത്തിലൂടെയാണ് ഒട്ടുമിക്ക രോഗങ്ങളും ഉണ്ടാകുന്നത് .വയറിളക്കം, വയറുകടി, കോളറ ,മഞ്ഞപ്പിത്തം,ടൈഫോയിഡ് എന്നിവയാണ് ആ രോഗങ്ങൾ .നമ്മുടെ തെറ്റായ ജീവിതശൈലി കൊണ്ട് ഉണ്ടാകുന്ന മറ്റൊരു രോഗമാണ് കാൻസർ .കടകളിൽ നിന്നു വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കണം വീട്ടിൽ ചെറിയ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കിയാൽ വിഷം ഇല്ലാത്ത പച്ചക്കറികൾ നമുക്കു കഴിക്കാം .നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ഒട്ടേറെ രോഗാണുക്കൾ പരിസരത്തു ഉണ്ട് .ഇതുപോലെ നഗ്നനേത്രങ്ങൾ കൊണ്ടു കണാൻ കഴിയാത്ത രോഗാണു ആണ് 2019 അവസാനത്തോടെ ലോകമാകെ വ്യാപിച്ചിരിക്കുന്നത് ഇതിനെ കോവിഡ് 19 എന്നാണ് വിളിക്കുന്നത് .ഇത് ഒരു വൈറസ് ആണ് .ഇത് പടർന്നു പിടിച്ചു ഇന്ത്യയിലും എത്തി .പിന്നീട് നമ്മുടെ കൊച്ചു കേരളാത്തിലും എത്തി .ഈ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നു .അസുഖം ബാധിച്ച ഒരു വ്യെക്തിയുമായുള്ള സമ്പർക്കത്തിലൂടെ ഈ രോഗം അതിവേഗം പകരുന്നു .ഇതിന്റെ ലക്ഷണങ്ങൾ പനി ,ചുമ ,ജലദോഷം .തൊണ്ടവേദന എന്നിവയാണ് ഈ വൈറസ് മൂലം ധാരാളം മരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു ഇതിനെ ചെറുത്തുനിർത്താൻ ലോക്‌ഡോൺ കൊണ്ടും വ്യക്തി ശുചിത്വം പാലിച്ചു കൊണ്ടും നമുക്കു കഴിയും .കരുതലാണ് കരുത്തു എന്നോർമ്മിക്കുക .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |