സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/കൊവിഡ്19ന്റെ കഥ

കൊവിഡ്19ന്റെ കഥ

ചൈനയിലെ ‘വുഹാൻ’ എന്ന പട്ടണത്തിൽ നിന്നും പിറവിയെടുത്ത ‘കോറോണ’യെന്ന വൈറസ് ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും വരെ സഞ്ചരിച്ച്, ലോകം കൈപ്പിടിയിലാണ് എന്ന് അഹങ്കാരിച്ച മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. ഈ മഹാമാരിക്കെതിരെ ജീവൻ തന്നെ പണയം വച്ച് പോരാടുകയാണ് നമ്മുടെ ആരോഗ്യപ്രവർത്തകരും, സന്നദ്ധസംഘടനകളും, പോലീസുമെല്ലാം.

ഈ വൈറസിനെ തുരത്താൻ ലോകം തന്നെ ലോക്ക്ഡൗണിലായിരിക്കുകയാണ്. ഈ വൈറസിന് മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ‘സാമൂഹിക അകലം’ പാലിച്ച് നമുക്ക് വീട്ടിൽ തന്നെ കഴിയാം. കുട്ടികളായ നമ്മൾ അറിവുള്ളവർ പറയുന്നത് കേട്ട് അവധിക്കാലം വീട്ടിൽ തന്നെ കഴിച്ചുകൂട്ടാം. പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടായാൽ ‘മാസ്ക്’ ധരിക്കുകയും പോലീസും സന്നദ്ധപ്രവർത്തകരും പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും ചെയ്യാം .

ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് കരകയറ്റണമേ എന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. ഈ മഹാമാരിയെ തുരത്താൻ നാം ഒരുമിച്ച് പോരാടുക തന്നെ ചെയ്യും.

മിഥുൻ.എം
5A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം