സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/കൈവിടാതിരിക്കാൻ കൈകഴുകാം
കൈവിടാതിരിക്കാൻ കൈകഴുകാം
ഇപ്പോൾ നമ്മുടെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19. ഇതിനെ നമ്മുക്ക് പ്രതിരോധിച്ചേ മതിയാകു അതിനു വേണ്ടി നാം എപ്പോഴും ശുചിത്വം പാലിക്കണം. അതോടൊപ്പം സാമുഹ്യ അകലം പാലിയ്ക്കണം. ഇതിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പ്രതിരോധമാണ് വേണ്ടത്. ഇതിനെ പ്രതിരോധിക്കാൻ സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിചു കൈകൾ കഴുകുക.വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവും പാലിക്കണം. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. കൊറോണ ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ തടയാനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഹാൻഡ് വാഷിങ് അഥവാ കൈ കഴുകൽ.ആവശ്യത്തിന് സോപ്പുപയോഗിച്ചു ഒഴുകുന്ന വെള്ളത്തിൽ അര മുതൽ ഒരു മിനിറ്റ് വരെ നീണ്ടു നിൽക്കണം കൈ കഴുകൽ.നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ നാം ധാരാളം പഴവർഗങ്ങളും പച്ചക്കറികളും കഴിക്കണം. കടുത്ത പനി , ശ്വാസതടസം , വരണ്ടചുമ , തൊണ്ടയിൽ അസ്വസ്ഥത എന്നിവയാണ് കോവിഡിന്റെ ലക്ഷണങ്ങൾ. ഇതിൽ നിന്ന് മോചനം നേടണമെങ്കിൽ സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ ഒറ്റ മനസ്സായി ഏറ്റെടുത്തു സത്കർമ്മമായും സഹജീവിക്കളോടുള്ള കടമയായും കരുതി പരസ്പരം കൈവിടാതിരിയ്ക്കാൻ നിരന്തരം കൈകൾ കഴുകി ഒരുമയോടെ നമ്മുക്ക് മുന്നേറാം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |