സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/നന്മയുള്ള കുട്ടി
നന്മയുള്ള കുട്ടി
ഒരിക്കൽ ഒരു കുട്ടി വഴിയിലൂടെ നടന്ന് പോകുകയായിരുന്നു. അപ്പോളാണ് ഒരു വ്യദ്ധ ഒരു മരച്ചുവട്ടിലിരിക്കുന്നത് കുട്ടിയുടെ കണ്ണിൽ പെട്ടത്.പെട്ടെന്ന് ആ കുട്ടി വ്യദ്ധയുടെ അടുത്തേക്ക് ഓടിച്ചെന്ന് എന്താണ് മുത്തശ്ശി ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. അപ്പോൾ മുത്തശ്ശി "വല്ലാത്ത ക്ഷീണം. എനിക്കൽപ്പം വെള്ളം തരുമോ " യെന്ന് ചോദിച്ചു. അപ്പോൾ കുട്ടി പറഞ്ഞു. "എൻ്റെ കയ്യിൽ വെള്ളം ഇല്ലല്ലോ ". ."എനിക്ക് കുറച്ചു വെള്ളം വാങ്ങിത്തരുമോ"യെന്ന് മുത്തശ്ശി ചോദിച്ചു. പെട്ടെന്ന് ആ കുട്ടി അടുത്ത വീട്ടിലേക്ക് ഓടിപ്പോയി അവിടെ നിന്ന് കുറച്ച് വെള്ളവും ഭക്ഷണവും വാങ്ങി മുത്തശ്ശിക്ക് നൽകി. മുത്തശ്ശിയുടെ വിശപ്പും ദാഹവും മാറി. മുത്തശ്ശിക്ക് സന്തോഷമായി. " മകളേ ദൈവം നിന്നെ ഒരിക്കലും കൈവിടില്ല "എന്ന് പറഞ്ഞ് മുത്തശ്ശി ദൂരേക്ക് പോയി...... ഈ കൊറോണ കാലത്തു ഈ മുത്തശ്ശിയെപോലെ ഒരുപാടു പേരു് നമ്മുടെ ചുറ്റുപാടും വെള്ളവും ഭക്ഷണവും കിട്ടാതെ വിഷമിക്കുന്നുണ്ടാകും... അവർക്കു ഒരു കൈതാങ് ആകാൻ നമുക്ക് പരിശ്രമിക്കാം.. അങ്ങനെ കുട്ടികളായ നമ്മുടെ നന്മ വളർത്താനും ഈ മഹാമാരിയുടെ കാലം നമുക്ക് ഉപയോഗിക്കാം....
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |