മേടമാസ പുലരി തൻ സൗരഭ്യം
കണി കാണുവാൻ വയ്യ ഇനിയും പുലരിയിൽ
കാണുന്നതെല്ലാം വൈറസ് ബാധിതർ
കൊറോണ എന്ന മഹാവ്യാധിക്കടിമകൾ
ലോകം മുഴുവൻ മരണപ്പാച്ചിൽ
ലോക ഡൗണിൽ പിടയുന്നു പട്ടിണിപ്പാവങ്ങൾ
പണവും സമ്പത്തും കാഴ്ചയ്ക്കു മാത്രമായ ദിനങ്ങൾ
സമ്പന്നരും പാവങ്ങളും ഒരേ നിലയിൽ
നിശ്ചലമായ വഴിയോരങ്ങൾ നിശ്ചലമായ സമയക്രമങ്ങൾ
ലോകം പടുത്തുയർത്തിയ മനുഷ്യൻ ഇന്ന്
പിടിച്ചുനിൽക്കാൻ ആവതില്ല
കഴിവുകൾ നിശ്ചലമായ ഈ നിമിഷം എന്നും പ്രതീക്ഷിക്കാം പ്രാർത്ഥനയോടെ