ശുചിത്വമെന്ന നല്ല ശീലം
സ്വന്തമാക്കണം മനുഷ്യരെല്ലാം
നമ്മുടെ ജീവന്റെ നിലനിൽപ്പിനായ്
പാലിച്ചിടേണം ശുചിത്വ ശീലം
വ്യക്തി ശുചിത്വം വീടിൻ ശുചിത്വം
പരിസര ശുചിത്വം പാലിക്കണം
രോഗാണുക്കളെ ഓടിച്ചിടേണം
വൃത്തിവെടുപ്പാൽ നിറഞ്ഞിടേണം
പൊതു വഴികളെല്ലാം വൃത്തി വെടിപ്പാക്കി
സൂക്ഷിച്ചിടേണം നമ്മൾ ഒന്നായ്
ആരോഗ്യമുള്ളോരു തലമുറയ്ക്കായി
ഒന്നിച്ചു നീങ്ങാം കൂട്ടുകാരേ...