ലേഖനം
സുന്ദരമായ ഭൂമി. അവിടെ വലുതും ചെറുതുമായ അനേകം രാജ്യങ്ങൾ. അവിടെ സുഖവും സന്തോഷവും ഉണ്ടായിരുന്നു. പിന്നെ രാജ്യങ്ങൾ തമ്മിൽ യുദ്ധമായി അങ്ങനെ മനുഷ്യർ അകന്നു. മൃഗങ്ങളെപ്പോലെ അവർ പരസ്പരം കൊല്ലാൻ തുടങ്ങി. അവർ ദൈവത്തെ മറന്നു. തിന്മകൾ ചെയ്യാൻ തുടങ്ങി. പണത്തിനും സന്തോഷത്തിനു വേണ്ടി അവർ തിന്മകൾ ചെയ്തുകൊണ്ടിരുന്നു. എന്തിനേറെ പിഞ്ചു കുഞ്ഞുങ്ങളെ പോലും അവർ വെറുതെ വിട്ടില്ല.

കുട്ടികളെ ഭിക്ഷയ്ക്കു ഇരുത്തുന്നവർ. തട്ടിക്കൊണ്ടുപോയി അവയവങ്ങൾ മുറിച്ചെടുത്തു വിൽക്കുന്നവർ. പീഡിപ്പിക്കുന്നവർ. പെട്ടെന്നൊരുനാൾ ഒരു മഹാമാരി ഈ ലോകത്തേക്ക് കടന്നു വന്നു. ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പേ അത് ഈ ലോകം മുഴുവൻ കീഴടക്കി. ജനങ്ങളുടെ കൂട്ട മരണത്തിന് കാരണമായി. രോഗികളായി കിടക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. ഓരോ രാജ്യങ്ങളും അവരവരെ കൊണ്ട് കഴിയുന്ന വിധത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. അവസാനം ആളുകൾ ദൈവത്തെ വിളിച്ച് അപേക്ഷിച്ചു. കുറ്റകൃത്യങ്ങൾ കുറഞ്ഞു. പാവപ്പെട്ടവനും സമ്പന്നനും തമ്മിൽ വ്യത്യാസം ഇല്ലാതായി. അവസാനം ദൈവത്തിൻറെ പദ്ധതി പോലെ മനുഷ്യർ നന്മയുടെ പാതയിൽ ജീവിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജോസ് വിൻ ഷൈൻ മനോജ്., ക്ലാസ് 4 എ, സെന്റ് തോമസ് എൽപി സ്കൂൾ തോമാപുരം, ചിറ്റാരിക്കാൽ ഉപജില്ല, കാസറഗോഡ് )

ജോസ്‌വിൻ ഷൈൻ മനോജ്‌
4 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം