സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിന്റ ചരിത്രത്തില് എക്കാലവും മികച്ച അക്കാദമിക പുരോഗതി നിലനിര്ത്തിവരുന്നു. പാഠ്യാനുബന്ധ - പാഠ്യേതര പ്രവര്ത്തനങ്ങളിലും ജില്ലയില് മുന് നിരയില് നില്ക്കുന്ന വിദ്യാലയമാണിത്. പ്രശസ്തരായ നിരവധി കായിക താരങ്ങളെ വാർ ത്തെടുക്കുന്നതിനു തോപ്പ് സ്റ്റേ‍ഡിയത്തിലെ പരിശീലനം വഴി കഴിഞ്ഞിട്ടുണ്ട്. കലാരംഗത്തും ഈ സ്ഥാപനം ഉന്നതനിലവാരം പുലര്ത്തുന്നു. അച്ചടക്കബോധവും സ്വഭാവശുദ്ധിയുമുളള വ്യക്തികളെ വാര് ത്തെടുക്കുക എന്നതാണു ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര.

      പഠനത്തോടൊപ്പം വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി വിവിധ രീതിയിലുളള   പ്രവര്ത്തനങ്ങളാണു സ്കൂളില് നടക്കുന്നത്. സയന്സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, ഹെല്ത്ത് ക്ലബ്ബ്, ഗാന്ധി ദര്ശന്, IT കോര്ണര്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ്  തുടങ്ങി വിവിധ  സംഘടനകള് വിദ്യാര്ത്ഥികളുടെ ഊര്ജ്ജ്വസ്വലതയും വ്യക്തിത്വവികസനത്തിനും സത്സ്വഭാവരൂപികരണത്തിനും വഴിയൊരുക്കുന്നു. എല്ലാ സംഘടനകള്ക്കും നേതൃത്വം നല്കുന്നത് വിദ്യാര്ത്ഥികള്  തന്നെയാണ‍്. സ്കൂളിനുപുറത്ത്  സംഘടിപ്പിക്കുന്ന ഉപജില്ല, ജില്ലാസംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ കുട്ടികള് വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങള് നേടുകയും ചെയ്യുന്നുണ്ട്.
          വിദ്യാര്ത്ഥികളുടെ സത്യസന്ധതയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് കുട്ടികള് സ്വയം കൈകാര്യംചെയ്യുന്ന "ഹോണസ്റ്റ് കോര്ണര്" വിജയകരമായി നടന്നുവരുന്നുണ്ട്. ഇംഗ്ലീഷ്  വിദ്യാഭ്യാസത്തിനുളള പ്രാധാന്യം കണക്കിലെടുത്ത് 5 മുതല് 9 ക്ലാസ്സ് വരെ ഓരോ ‍ഡിവിഷന് ഇംഗ്ലീഷ്  മീഡിയം ക്ലാസ്സുകള് നടത്തിവരുന്നു. സ്കൂളിലെ എല്ലാ വിദ്യാര്ത്ഥികള്ക്കും ഇംഗ്ലീഷ്  സംഭാഷണത്തിനുവേണ്ട പ്രത്യേക പരിശീലനം  നല്കിവരുന്നു. IT പഠനത്തിന‍് എല്ലാ വിദ്യാര്ത്ഥികള്ക്കും അവസരമൊരുക്കിക്കൊണ്ട് മികച്ച രീതിയില് കമ്പ്യൂട്ടര് ലാബ്  പ്രവര്ത്തിക്കുന്നു. നല്ലൊരു സയന്സ്  പരീക്ഷണശാലയും മികച്ച ലൈബ്രററിയും ഇവിടെയുണ്ട്. വിദ്യാര്ത്ഥികള്ക്ക്  ഗതാഗത സൗകര്യത്തിനുതകുന്ന സ്കൂള്ബസും ഓടുന്നുണ്ട്. PTA,MPTA,മുന് വിദ്യാര്ത്ഥികളുടെ സംഘടനയായ OBA എന്നിവരുടെ സഹകരണവും സ്കൂളിന്റെ പ്രവര്ത്തനവിജയത്തിനു കാരണമാണ‍്. 	തുടര്ന്നും മികച്ച നേട്ടങ്ങള് കൈവരിക്കാനും നിലനിര്ത്താനും  ഈ വിദ്യാലയത്തിന‍് കഴിയുമെന്ന് പ്രതീക്ഷിക്കപ്പടുന്നു.