ശിശിരത്തിലെ പൂക്കാലം
സന്ധ്യാപ്രർത്ഥനയ്ക്ക് ശേഷവും മണിക്കുട്ടി പായയിൽ തന്നെ ഇരിക്കുകയാണ്. എല്ലാവരും എഴുന്നേറ്റിട്ടും അവൾ പായയിൽ തന്നെ ഇരിക്കുന്നു. പതിഞ്ഞ സ്വരത്തിൽ അവൾ എന്തൊക്കെയോ പ്രാർത്ഥിക്കുകയാണ്. അപ്പോഴാണ് അടുക്കളയിൽ നിന്നും അമ്മയുടെ വിളി കേട്ടത്. "മോളെ പപ്പായിപ്പോൾ വരും എഴുന്നേറ്റ് വാ അമ്മ ചോറ് തരാം."അവൾ പറഞ്ഞു: "ദാ വരുന്നമ്മേ" എന്നിട്ടവൾ തിരിഞ്ഞ് ഈശോയുടെ രൂപത്തെ നോക്കി പറഞ്ഞു:"ദൈവമേ ഇന്നെങ്കിലും സമാധാനത്തോടെ ഭക്ഷണം കഴിക്കാൻ സാധിക്കണേ പപ്പ കുടിക്കാതെ വരണേ".അവൾ എഴുന്നേറ്റ് പായ മടക്കി വച്ചു.
മുഴുക്കുടിയനായ മണിക്കുട്ടിയുടെ പപ്പാ എന്നും ജോലി കഴിഞ്ഞ് കുടിച്ചിട്ടെ വീട്ടിൽ വരൂ. സന്ധ്യാപ്രർത്ഥനയ്ക്കിരിക്കില്ല,ചോറ് കോരി കൊടുക്കുമ്പോൾ അമ്മയെ ചീത്ത വിളിക്കും. ചോറ് പാത്രം വാങ്ങി വലിച്ചെറിയും മണിക്കുട്ടിയുടെ അമ്മയെ അടിക്കും മണിക്കട്ടി പഠിക്കാൻ ഇരിക്കപ്പോൾ പുസ്തകമൊക്കെ വലിച്ചെറിയും എന്നിട്ട് ടിവിയും കണ്ടിരിക്കും
പായ ഒതുക്കിവച്ച് അവൾ അമ്മയുടെ അടുത്തേക്ക് ഓടി. അമ്മ ചോറു കോരുകയായിരുന്നു. അവൾ അമ്മയെ നോക്കി നിന്നു അപ്പോഴതാ മണിക്കട്ടിയുടെ പപ്പയുടെ സ്വരം കേൾക്കുന്നു. അവൾ പപ്പയുടെ അടുത്തേക്ക് ഓടി പോയി. പക്ഷേ അവളുടെ പപ്പ നന്നായി കുടിച്ചിട്ടുണ്ടായിരുന്നു. അവൾക്ക് സങ്കടം സഹിക്കാനായില്ല അവൾ പപ്പയോട് ചോദിച്ചു "പപ്പ ഇന്നും കുടിച്ചിട്ടുണ്ട് അല്ലോ" മണിക്കട്ടിയുടെ പപ്പ കേട്ട ഭാവം നടിച്ചില്ല എന്തൊക്കെയോ പറഞ്ഞു കൊണ്ട് അകത്തേക്കു കയറി. മണിക്കട്ടിയുടെ അമ്മ അടുക്കളയിൽ നിന്ന് ചോറുമായി വന്നു. അമ്മയുടെ കൈയിലിരുന്ന ചോറും പാത്രം അവളുടെ പപ്പ പിടിച്ചു വാങ്ങി. എന്നിട്ട് പുറത്തേക്ക് വലിച്ചെറിഞ്ഞു ചോറ് ചിതറിപ്പോയി. അവളുടെ അമ്മ കരഞ്ഞുകൊണ്ട് പറയാൻ തുടങ്ങി "ദൈവമേ കുട്ടിയുടെ പരിരക്ഷ മാറ്റി വച്ചു. എന്നിട്ട് ഈ ബാറുകൾ അടയ്ക്കുന്നില്ല; കൊറോണ വൈറസ് ലോകത്തെ കർന്നു തിന്നുന്ന ഈ വീട്ടിലുള്ളവർക്കു മാത്രം അതിനെപ്പറ്റി
ഒരു ചിന്തയുമില്ല എന്നിട്ടും മക്കളേയും വിളിച്ചുകൊണ്ടുപോയി കടലിൽ കിടന്നു എന്നാൽ മണിക്കുട്ടിയുടെ പപ്പാ ഇതൊന്നും ശ്രദ്ധിക്കാതെ ടിവി ഓൺ ചെയ്തു അതിനു മുന്നിൽ ഇരുന്ന് രാത്രി എപ്പോഴോ ഉറങ്ങി. രാവിലെ മണിക്കുട്ടിയുടെ അമ്മയും മണിക്കുട്ടിയും നേരത്തെ തന്നെ എഴുന്നേറ്റു ടിവി അപ്പോഴും തന്നെ എന്നാൽ പപ്പ ഉറക്കത്തിലാണ് അമ്മ ഒന്നും മിണ്ടിയില്ല അടുക്കളയിൽ പോയി ജോലികൾ തുടങ്ങി. ഏതാണ്ട് 8 മണി ആയപ്പോൾ പപ്പയും എഴുന്നേറ്റു ചുറ്റും നോക്കി. ചുറ്റിലും പതിവില്ലാത്ത ഒരു നിശബ്ദതയാണ് പതിവുപോലെ പത്രം വന്നു മണിക്കുട്ടിയുടെ പപ്പ അതെടുത്തു നോക്കി പത്രം ഉറക്കെ വായിച്ചു. ഇന്നുമുതൽ ബാറുകൾ തുറക്കില്ല. ഞെട്ടലോടെ വീണ്ടും വീണ്ടും ആ വാർത്തയിലൂടെ അദ്ദേഹം കണ്ണോടിച്ചു ആ സത്യത്തെ കഷ്ടപ്പെട്ട് ഉൾക്കൊണ്ടു. ഇനി എന്തു ചെയ്യും? ഉത്തരമില്ലാതെ ആ ചോദ്യം ഉയർന്നു നിന്നു. ആ ദിവസത്തെ എങ്ങനെയോ കടത്തിവിട്ടു. ആ ഭവനത്തിൽ സന്തോഷ് ത്തിൻറെ മൊട്ടുകൾ നാസി ടു പിറ്റേന്നും അങ്ങനെ തന്നെ കടന്നുപോയി ദിവസങ്ങൾ നീണ്ടു പോയി. പുറത്തിറങ്ങാൻ ഒരു സാധ്യതയുമില്ല.
കുടിക്കാൻ കഴിയുന്നില്ല അദ്ദേഹം കുടിക്കാൻ വച്ചിരുന്ന കാശെടുത്ത് അന്ന് ആദ്യമായി ഭാര്യയ്ക്ക് നേരെ നീട്ടി. അത് അവൾ സന്തോഷത്തോടെ വാങ്ങി. വീട്ടിലേക്ക് അവശ്യസാധനങ്ങൾ വാങ്ങി. അങ്ങനെ ആ ശിശിര കാലത്ത് ആ കുടുംബത്തിൽ സന്തോഷം പൂവിട്ടു. മണിക്കുട്ടിക്കും വലിയ സന്തോഷമായി.
കൊറോണ വൈറസിന്റെ വ്യാപനം കുറയാൻ തുടങ്ങി. ലോക്ക് ഡൗണിന് ഇളവുകൾ നൽകാൻ തുടങ്ങി. വാഹനങ്ങൾ റോഡിലിറങ്ങി , ബാറുകൾ തുറന്നു . മണിക്കുട്ടിയുടെ പപ്പ ജോലിക്ക് പോയി. അന്ന് അവൾ വീണ്ടും പ്രാർത്ഥിച്ചു:"ദൈവമേ എന്റെ പപ്പ ഇന്ന് കുടിക്കാതെ വരണേ." പ്രാർത്ഥിച്ചു കൊണ്ടിരിക്കെ മണിക്കുട്ടിയുടെ പപ്പ കൈ നിറയെ പലഹാരങ്ങളുമായി വീടിന്റെ പടിയിൽ നിൽക്കുന്നു. അവൾക്ക് സന്തോഷം സഹിക്കാനായില്ല. അവൾ ഓടിച്ചെന്ന് പപ്പയെ കെട്ടിപ്പിടിച്ചു. അമ്മയുടെ കണ്ണുകൾ നിറഞ്ഞു. സന്തോഷം ആ കുടുംബത്തിന്റെ നിത്യ സുഹൃത്തായി. ഇന്നും അവൾ പ്രാർത്ഥിക്കുന്നു:"ദൈവമേ എന്റെ പപ്പ ഇന്നു കുടിക്കല്ലേ ."
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ
|