സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വവും കൊറോണയും
വ്യക്തി ശുചിത്വവും കൊറോണയും
ഹൈജീൻ എന്ന ഗ്രീക്കു പദത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വളരെയേറെ പ്രാധാന്യം നമ്മുടെ ജീവിതത്തിൽ അർഹിക്കുന്നുവെങ്കിലും അതിലെല്ലാമുപരി ഇതിനെ ഒരു രോഗ പ്രതിരോധമായി അല്ലെങ്കിൽ ഒരു മരുന്ന് ആയി തന്നെ ലോകം കാണുന്ന ദിവസങ്ങളില്ല ടെയാണ് നാമിന്ന് കടന്നു പോകുന്നത്. കണ്ണുകൊണ്ട് പോലും കാണാനാകാത്ത ഒരു ഇത്തരി പോന്ന വൈറസ് ലോകത്തെ മാറ്റിമറിച്ചിരിക്കുന്നു .കൊറോണ അഥവാ കോവിഡ് 19 എന്നാണ് മനുഷ്യൻ ഇതിന് പേരിട്ടിരിക്കുന്നത്. മനുഷ്യരും മൃഗങ്ങളും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈസുകളാണ് കൊറോണ വൈറസുകൾ. ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്.പിന്നീട് ഇത് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു. ഇന്ന് ഇതുവരെ 22 ലക്ഷത്തിലധികം പേർക്ക് രോഗം ബാധിക്കുകയും ഒന്നര ലക്ഷത്തിലേറെ മനുഷ്യജീവനുകൾ പൊലിയുകയും ചെയ്തു. കൊറോണ ഇത്രയേറെ പടരാൻ കാരണം, ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നു എന്നതിനാലാണ്. കൊറോണയെ തടയാനുള്ള ഒരേയൊരു മാർഗ്ഗം വ്യക്തി ശുചിത്വം പാലിക്കുക എന്നതു മാത്രമാണ്. വ്യക്തി ശുചിത്വത്തിന് മനുഷ്യൻ ഇത്രയേറെ പ്രാധാന്യം മനുഷ്യൻ ഇതിനു മുമ്പ് നൽകിയിട്ടുണ്ടോ എന്ന് സംശയമാണ്.ശാരീരിക അകലം പാലിക്കുക, കൈകൾ വൃത്തിയായി ഇടയ്ക്കിടയ്ക്ക് കഴുകുക, മാസ്ക് ധരിച്ച് പൊതു ഇടങ്ങളിൽ യാത്ര ചെയ്യുക, ആൾക്കൂട്ടം ഒഴിവാക്കുക ഇതൊക്കെ മാത്രമേ മരുന്നു കണ്ടു പിടിച്ചിട്ടില്ലാത്ത മഹാമാരിയെ തടയാൻ മാർഗ്ഗങ്ങളായുള്ളൂ. തിരക്കൊഴിഞ്ഞ് ഒരു മിനിട്ട് വീട്ടിലിരിക്കാൻ കഴിയാതിരുന്ന കോടാനുകോടി ജനങ്ങൾ ഇന്ന് വീടിനു പുറത്തിറങ്ങാനാകാതെ വീട്ടിൽ കഴിയുന്നു. വീട്ടിലിരിക്കുന്നതിലൂടെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാൻ നമുക്ക് കഴിയും വൈറസ് ബാധ ഉണ്ടാകാതിരിക്കാനും പൂർണ്ണ ആരോഗ്യത്തോടെയായിരിക്കാനുമായി സാധാരണ ചെയ്യുന്ന കാര്യങ്ങൾ അല്പം ശ്രദ്ധയോടെ ചെയ്താൽ മതി. ലോക രാഷ്ട്രങ്ങൾക്കിടയിൽ കേരളത്തെ എടുത്തുയർത്തുന്നതും കേരളത്തിലെ ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങളുടെ മികവിലൂടെയാണ്.നമുക്ക് തടയാം ഈ കൊറോണ വൈറസിനെ വ്യക്തി ശുചിത്വത്തിലൂടെയും ജാഗ്രതയിലൂടെയും.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 27/ 03/ 2024 >> രചനാവിഭാഗം - ലേഖനം |