.വിദ്യാരംഗം കലാസാഹിത്യവേദി

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

വിദ്യാരംഗം കലാസാഹിത്യവേദി (2021-2022 )-പ്രവർത്തനങ്ങൾ

കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കു ന്നതിന് വേണ്ടി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് കുട്ടികൾക്ക് . നാടൻപാട്ട്, കഥാരചന, കവിതാ രചന മുതലായവയ്ക്ക് പരിശീലനം നൽകുന്നു. എച്ച് എസ് വിഭാഗം കൺവീനർ ശ്രീമതി റാണി തോമസ് കെ യും യുപി വിഭാഗം കൺവീനർ ശ്രീമതി  ബിജിമോൾ തോമസും സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിച്ചു, വായനാമത്സരം നടത്തി, നല്ല വായനക്കാരെ തെരഞ്ഞെടുത്തു, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിച്ചു, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കി. തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

മലയാളം ക്ലബ്ബ് 2021-2022

ജുൺ 19- വായനാദിനമായി ആചരിച്ചു.വിവിധ മൽസരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി .

കലാ ഉൽസവ്

നാടോടി നൃത്തം - കൃഷ്ണേന്ദു എം.XC

നാടോടി നൃത്തം -നികിത എൻ.ബി. XD

ചിത്രരചന -ഓസ്റ്റിൻ കെ. കുര്യൻ XB

പാഴ് വസ്തുക്കൾ കൊണ്ടുള്ള-

കൗരകൗശല വസ്തു നിർമ്മാണം -അമീന ഷിഫാസ് - 9 D

2022, ജൂൺ 20, തിങ്കളാഴ്‌ച

മധുരം വായന 2022

 
മധുരം വായന 2022 1
 
മധുരം വായന 2
 
മധുരം വായന 3
 
മധുരം വായന 2022-4

വായന മരിക്കുന്നില്ല എന്ന സന്ദേശം ഉൾക്കൊണ്ട് വീണ്ടും ഒരു വായനാദിനം കൂടി. എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായ ദിന വാരാചരണത്തിന്റെ ഭാഗമായി മധുരം വായന 2022 എന്ന പദ്ധതിക്ക് ആരംഭം കുറിച്ചു. ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി ജോൺ കുട്ടികൾക്ക് വായനാ ദിന സന്ദേശം നല്കി. കുട്ടികളുടെവിവിധ കലാപരിപാടികളാൽ വായനാ ദിനം ഒരു ഉൽസവമായി മാറി.

മലയാള വിഭാഗം അധ്യാപകരായ റാണി തോമസ് കെ, സോണിയാ മേരി വർഗീസ് സിസ്റ്റർ തെരേസ് റോബി കെ തോമസ് എന്നിവർ പരിപാടിക്ക് നേത്യ ത്വം നൽകി.