സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

പടിഞ്ഞാറത്തറ ക‍ൂറ്റ്യാംവയൽ റോഡിൽ ബാണാസ‍ുര ഡാമിനട‍ുത്തായി അയര‍ൂർ എസ്റ്റേറ്റിന‍ുള്ളിൽ രണ്ടര ഏക്കർ സ്ഥലത്തായാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. 4 ക്ലാസ് മുറികൾ,പ്രീ പ്രൈമറി കെട്ടിടം, ഓഫീസ്, സ്റ്റോർ, അട‍ുക്കള, എന്നീ സൗകര്യങ്ങള‍ുണ്ട്. ക‍ുട്ടികൾക്ക് ആവശ്യമായ ടോയിലറ്റ‍ുകൾ, വിശാലമായ കളിസ്ഥലവ‍ും സ്ക‍ുളിന‍ുണ്ട്.

കമ്പ്യൂട്ടർ ലാബ്

 

സ്ക‍ൂളിൽ അത്യാവശ്യം സൗകര്യമ‍ുള്ള കമ്പ്യ‍ൂട്ടർ ലാബ് ഉണ്ട്. ആദ്യം എം എൽ എ ഫണ്ടിൽ നിന്ന‍ും കിട്ടിയ ടെസ്ൿടോപ്പ് ആയിര‍ുന്ന‍ു. പിന്നീട് സ്ക‍ൂൾ ഹൈട്ക് പദ്ധതിയിൽ അഞ്ച് ലാപ്‍ടോപ്പ‍ും രണ്ട് പ്രോജക്ടറ‍ും കിട്ടി. ഇപ്പോൾ ബ്രോഡ്ബാന്റ് കണക്ഷന‍ും ലാബില‍ുണ്ട്. വിദ്യാകിരണം പദ്ധതിയിൽ മ‍ുപ്പത് ലാപ്‍ടോപ്പ‍ുകള‍ും സ്ക‍ൂളിൽ കിട്ടിയിട്ട‍ുണ്ട്. കോവിഡ് കാലത്ത് എം എൽ എ ഫണ്ടിൽ നിന്ന‍ും ഒര‍ു ടി വി യ‍ും കിട്ട


ലൈബ്രറി

 

സ്ക‍ൂളിൽ ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിച്ച‍ു വര‍ുന്ന‍ു. നിരവധി പ‍ുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വായനാ ദിനത്തോടന‍ുബന്ധിച്ച് സ്ക‍ൂളിൽ ലൈബ്രറിയില‍ുള്ള പ‍ുസ്തകങ്ങൾ പ്രദർശനവു‍ം പരിചയപ്പെട‍ുത്തല‍ുമ‍ുണ്ട്. ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, തുടങ്ങിയ പല വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കാനും , പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനും ക്ലാസ് ലൈബ്രറികൾ സഹായകമാകുന്നു. ക്ലാസിലെ ഓരോ കുട്ടിയും ജൻമദിന സമ്മാനമായി പുസ്തകങ്ങൾ സംഭാവന ചെയ്ത് സ്ക‍ൂൾ ലൈബ്രറിയെ സമ്പന്നമാക്കുന്നു. ഷിനാജ് ജോർജ് എന്ന അധ്യാപകനാണ് ലൈബ്രറിയ‍ുടെ ച‍ുമതല. സാറിന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു

 
പ്രീ പ്രൈമറി കെട്ടിടം

പ്രീ പ്രൈമറി

സ്ക‍ൂളിൽ 2012-2013 വർഷം മ‍ുതൽ പ്രീ പ്രൈമറി ക്ലാസ‍ുകൾ പ്രവർത്തിക്ക‍ുന്ന‍ു ഒന്നാം ക്ലാസിലേക്ക് വര‍ുന്നതിന‍ുള്ള മ‍ുന്നൊര‍ുക്കവ‍ും പ്രീ പ്രൈമറി തലത്തില‍ുള്ള ക്ലാസ‍ുകളും നൽകി വര‍ുന്ന‍ു. പ്രീ പ്രൈമറിക്ക് നല്ല കെട്ടിടവ‍ും ഫർണിച്ചറ‍ുകള‍ും ഉണ്ട്.നിലവിൽ ഒര‍ുഅധ്യാപികയ‍ും ഒര‍ു ആയയ‍ും ഉണ്ട്. സ്കൂൾ ക‍ുട്ടികൾക്ക് നൽകി വര‍ൂന്ന ഉച്ച ഭക്ഷണം ഇവർക്ക‍ും നൽകി വര‍ൂന്ന‍ു.

 
സ്ക‍ൂൾ ബസ്


സ്ക‍ൂൾ ബസ്

ഇന്നത്തെ സാഹചര്യത്തിൽ സ്ക‍ൂള‍ുകള‍ുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സ്ക‍ൂൾ ബസ്. സ്ക‍ൂൾ ബസ് ഇല്ലാത്തതിനാൽ മ‍ുൻ വർഷങ്ങളിൽ നിരവധി ക‍ുട്ടികൾ സ്ക‍ൂൾ പരിധിയിൽ നിന്ന‍ും മറ്റ‍ുള്ള സ്ക‍ൂളിലേക്ക് പോക‍ുന്നത് ഒഴിവാക്കാന‍ും ക‍ുട്ടികളെ സ്ക‍ൂളിലേക്ക് ആകർശിക്കാന‍ും സ്ക‍ൂൾ ബസ് മ‍ൂലം കഴിഞ്ഞിട്ട‍ുണ്ട്. മാത്രമല്ല സ്ക‍ൂൾ ബാണാസ‍ുര സാഗർ ഡാം പരിസരത്ത് സ്ഥിതി ചെയ്യ‍ുന്നത് കൊണ്ട് വാഹനങ്ങൾ ക‍ൂട‍ുതലായതിനാൽ കാൽനട യാത്ര ബ‍ുദ്ധിമ‍ുട്ടായിര‍ുന്ന‍ു അത‍ുകൊണ്ട് തന്നെ സ‍ുരക്ഷിതമായി കുട്ടികൾക്ക് സ്ക‍ൂളിൽ എത്താന‍ും കഴിയ‍ുന്ന‍ു. ഒട്ട‍ുമിക്ക ക‍ുട്ടികള‍ും ബസ് ഉപയോഗപ്പെട‍ുത്ത‍ുന്ന‍ു. ശ്രീ മ‍ുഹമ്മദ് അലിയാണ് ഇപ്പോഴത്തെ ഡ്രൈവർ.

കിച്ചൻ കം സ്റ്റോർ

 
കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടന കർമ്മം ബഹ‍ുമാനപ്പെട്ട കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ. ശ്രി. ടി സിദ്ധീഖ് നിർവ്വഹിച്ച‍ു.

പടിഞ്ഞാറത്തറ സെന്റ് തോമസ് ഇ എൽ പി സ്ക‍ൂളിൽ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗിച്ച് പ‍ുത‍ുതായി നിർമിച്ച കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടന കർമ്മം ബഹ‍ുമാനപ്പെട്ട കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ. ശ്രി. ടി സിദ്ധീഖ് നിർവ്വഹിച്ച‍ു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബാലൻ അദ്ധ്യക്ഷത വഹിച്ച‍ു. സ്ക‍ൂൾ മനേജർ അജയ് അബ്രഹാം വാർഡ് മെമ്പർ സജി യ‍ു എസ്. പി റ്റി എ പ്രസിഡന്റ് ബീന പി ഇ. ഹെഡ്‍മാസ്റ്റർ ബിനോജ് ജോൺ എന്നിവർ സന്നിതരായിര‍ുന്ന‍ു.

 

വായന കേന്ദ്രം

 
 
വായനാ കേന്ദ്രം ഉദ്ഘാടനം ബഹ‍ു. എം എൽ എ. അ‍ഡ്വ. ശ്രീ. ടി. സിദ്ധീഖ് നിർവ്വഹിക്ക‍ുന്ന‍ു.

ക്ലാസ‍ുകളിൽ നിന്ന് പ‍ുറത്തിര‍ുന്ന‍ു കൊണ്ട് ക‍ുട്ടികൾക്ക് വായിക്കാൻ സൗകര്യപ്രദമായ ഒര‍ുവായന കേന്ദ്രം ഉദ്ഘാടനം എം എൽ എ അഡ്വ. ശ്രി. ടി സിദ്ധീഖ് നിർവ്വഹിച്ച‍ു. ക‍ുട്ടികൾ അവര‍ുടെ ജന്മദിനത്തോടന‍ുബന്ധിച്ച് സ്ക‍ൂള‍ുകളിലേക്ക് സംഭാവന ചെയ്യ‍ുന്ന പ‍ുസ്തകങ്ങളടക്കം നിരവധി പ‍ുസ്തകങ്ങൾ വായനാ കേന്ദ്രത്തില‍ുണ്ട്. ഒഴിവ് കിട്ട‍ുന്ന സമയങ്ങളിലല്ലാം ക‍‍ുട്ടികൾ വായനാ കേന്ദ്രം ഉപയോഗപ്പെട‍ുത്ത‍ുന്ന‍ു

.