സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി./അക്ഷരവൃക്ഷം/ലേഖനം- രോഗപ്രതിരോധം

                                                             രോഗപ്രതിരോധം ( ലേഖനം) 
                      കോവിഡ്  19  ലോകത്തെല്ലാടത്തും  പടർന്നുകൊണ്ടിരിക്കുകയാണ്.  ഈ രോഗത്തിന്റെ  പ്രാഥമിക ലക്ഷണങ്ങളാണ്  പനി ,ക്ഷീണം ,ചുമ ,ശ്വാസതടസം ,ശരീര വേദന , മൂക്കടപ്പ്, ജലദോഷം ,തൊണ്ടവേദന,വയറിളക്കം എന്നിവ. ഇതിൽ  ഏറ്റവും  കൂടുതലായി  വരുന്നത് തൊണ്ടവേദനയാണ്. ശരീര വേദനയും ഈ  ലക്ഷണങ്ങളിൽ പ്പെടും . 

രോഗത്തിന്റെ മൂന്നാംഘട്ടം നിർണായകമാണ് പനി , ചുമ, ശ്വാസതടസം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം .ശ്വാസതടസം ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം .രോഗമുണ്ടങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തവരും ഉണ്ട് .പ്രായമായവരും ,രക്തസമ്മർദം ,പ്രമേഹം ,ഹൃദ്രോഗം എന്നിവയുള്ളവരും കൂടുതൽ ശ്രദ്ധിയ്ക്കണം.

കൊറോണ  ശ്വാസനാളത്തെയാണ്  ബാധിക്കുക   ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും   വായിൽനിന്നു പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസ് ഉണ്ടായിരിക്കും. കൊറോണ വൈറസിന് എതിരായി കൃത്യമായ ആന്റി വൈറൽ മരുന്നുകൾ ഇല്ല . പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗിക്ക് വിശ്രമം അത്യാവിശ്യമാണ്.  പരിസര ശുചിത്വവും വ്യക്തി ശുചിതവും പാലിക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക,അനാവശ്യമായി കൈ കണ്ണിലും മൂക്കിലും  മുഖത്തെവിടെയും  തൊടാതിരിക്കുക. പനി , ജലദോഷം എന്നിവയുടെ ലക്ഷണം ഉള്ളവരോട് അടുത്തിടപെടരുത്. ഇതെല്ലാം ശ്രദ്ധിച്ചാൽ നമുക്കൊന്നിച്ച്  കോറോണയെ നേരിടാം

                                                                                                                      Nihila fathima
                                                                                                                       Std: VII