പുഴു എന്ന ചെറു ജീവിയിൽ നിന്ന്
ഉത്ഭവിക്കുന്നവരാണിവർ
പല പല വർണ്ണങ്ങളാൽ തിളങ്ങുന്നു
പാറി പാറി മാനത്തുടെയെങ്ങുമെങ്ങും
പൂക്കൾ തൻ തേൻ കുടിക്കാനായി
അങ്ങുന്നുമില്ലെന്നും പാറി പറന്നിതാ
പൂമ്പാറ്റക്കൂട്ടങ്ങൾ എത്തിടുന്നോ.
പൂവുകളിൽ നിന്നു തേൻകുടിച്ച്
പാറിപ്പറന്നു പോകുന്ന ശലഭങ്ങൾ
മാരിവില്ലുപോൽ കാണുന്നിതാ മാനത്ത്
പൂമ്പൊടികൾ മാനത്തിലൂടെ പറക്കുന്ന
നേരം മാനത്തു നിന്നു വിണ്ണിലേക്ക്
വർണ്ണങ്ങൾ പെയ്യുന്നത് കാൺമതില്ലേ
മാനത്തിലൂടെ പറക്കുന്ന നേരം
വർണ്ണ ശലഭങ്ങൾ എത്ര ഭംഗി
വർണ്ണങ്ങൾ വിടർത്തി പറക്കുന്നതു
കാണുമ്പോൾ മാലാഖമാർ മാനത്തൂടെ
പാറി പറക്കുന്നതു പോലെ തോന്നും.
ഒരുപാട് വർണ്ണങ്ങൾ പാറി നടക്കുന്ന
സുന്ദര ഭൂലോകമാണ് നമ്മുടേത്
മാലാഖമാരായ ചിത്രശലഭങ്ങൾ
പാറിപ്പറന്നിതാ വന്നിടുന്നു.