സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

School official youtube channel link: https://youtube.com/channel/UCibHWxMTI5MqGGCC3nsBjYQ

School digital magazine link : https://online.fliphtml5.com/ngccs/vtde/

പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ 2024-25
 
പ്രവേശനോത്സവം 2024
  • പ്രവേശനോത്സവം 2024
  • പരിസ്ഥിതി ദിനാഘോഷം june 5 2024
  • വായനാദിനം
  • യോഗാദിനം
 
വായനാദിനം 2024

പ്രവർത്തനങ്ങൾ 2017-2018

  • സ്കൂൾ കലോത്സവം

പുതുശേരി സ്കൂളിൽ വച്ച് നടന്ന മല്ലപ്പള്ളി സബ് ജില്ലാ കലോത്സവത്തിൽ HS , HSS വിഭാഗം 1st overall ഉം up

വിഭാഗം 3rd overall ഉം കരസ്ഥമാക്കി .തിരുമൂലപുരത്തു നടന്ന പത്തനംതിട്ട ജില്ലാ കലോത്സവത്തിൽ HS വിഭാഗം

1st runner up . HSS വിഭാഗം ബാന്റ് മേളം ,ചവിട്ടു നാടകം , സംഘഗാനം ,ഉറുദു ഉപന്യാസ രചന ,ഉറുദു കവിത രചന ,

മാപ്പിള പാട്ട് ,തമിഴ് പ്രസംഗം ,കന്നഡ കവിത രചന എന്നിവയിൽ ഒന്നാം സ്ഥാനവും HSS വിഭാഗം ബാന്റ് മേളം ,ചവിട്ടു നാടകം,അക്ഷര ശ്ലോകം, ഉറുദു ഉപന്യസം , ഉറുദു കവിത രചന ,ഉറുദു കഥാരചന , മാപ്പിള പാട്ട് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാന തലത്തിൽ പങ്കെടുത്തു A grade കരസ്ഥമാക്കുകയും ചെയ്തു .

  • യോഗ പരിശീലനം

മെച്ചപ്പെട്ട ആരോഗ്യം ലക്ഷ്യമാക്കിക്കൊണ്ട് 5 മുതൽ 7 വരെ ഉള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി യോഗ പരിശീലനം നൽകി വരുന്നു . ശ്രീ അനു ജേക്കബ് , ശ്രീ ജോമോൻ , എന്നിവർ നേതൃത്വം നൽകുന്നു .

  • കായികം

കുട്ടികളുടെ കായിക പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തലത്തിലുള്ള കോച്ചിങ്ങുകൾ നൽകിവരുന്നു.

സബ് ജില്ലാ കായിക മേളയിൽ സ്കൂൾ 2 -ആം സ്ഥാനം കരസ്ഥമാക്കി.അത്ലറ്റിക്സിൽ 2 കുട്ടികൾ സംസ്ഥാന കായികമേളയിൽ പങ്കെടുത്തു .കുമാരി സേതുലക്ഷ്മി കെ സ് Hss വിഭാഗത്തിൽ നിന്നും, കുമാരി ഐശ്യര്യ എസ്

Hss വിഭാഗത്തിൽനിന്നും ദേശീയ ഹാൻഡ്ബോളിൽ ജൂനിയർ വിഭാഗത്തിൽ കേരളത്തെ പ്രതിനിധികരിച്ചു .

ഷട്ടിൽ ബാഡ്മിന്റൺ സ്കൂൾ ടീം സൗത്ത് സോൺ മത്സരങ്ങളിൽ പങ്കെടുത്തു . ഹോക്കിയിൽ ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു . ഹാൻഡ് ബോളിൽ 10 കുട്ടികൾ ജില്ലാ ടീമിൽ കളിക്കുന്നു . കോട്ടയത്ത് നടന്ന സൗത്ത് സോൺ ഹാൻഡ്ബോൾ മത്സരത്തിൽ ജൂനിയർ ഗേൾസിൽ 4 കുട്ടികളും സീനിയർ ഗേൾസിൽ 6 കുട്ടികളും പങ്കെടുത്തു വിജയികളായി .

പ്രവർത്തനങ്ങൾ: 2018-2019

  • സ്കൂൾ കലോത്സവം കവിയൂർ NSS സ്കൂളിൽ വച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിലും തിരുമൂലപുരത്തു വച്ചു നടന്ന ജില്ലാ കലോത്സവത്തിലും പങ്കെടുത്ത് നമ്മുടെ കുട്ടികൾ അവരുടെ കലാപരമായ കഴിവുകൾ അവതരിപ്പിച്ചു. ആലപ്പുഴയിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും മികച്ച വിജയം നേടാൻ അവർക്ക് കഴിഞ്ഞു
  • കായികം വ്യക്തിത്വ - ആരോഗ്യ വികസത്തിനും കായിക വികസനത്തിനും പ്രാധാന്യം നൽകുവാൻ കായിക മേള സംഘടിപ്പിച്ചു. സബ്ജില്ലാ കായികമേളയിലും ജില്ലാ കായിക മേളയിലും സംസ്ഥാന കായിക മേളയിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുക്കുകയും സംസ്ഥാന ഹാൻഡ് ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മധ്യപ്രദേശിൽ വച്ചു നടന്ന ദേശീയ ഹാൻഡ് ബോൾ മത്സരത്തിൽ കുമാരി. ആർച്ച സന്തോഷ്‌, റൂത്ത് സാറ ജേക്കബ് എന്നിവർ കേരളത്തെ പ്രതിനിധീകരിക്കുകയും അഞ്ചാം സ്ഥാനം നേടുകയും ചെയ്തു. HS വിഭാഗത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് 10 കുട്ടികൾ, ഹാൻഡ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. മഹാരാഷ്ട്രയിൽ വച്ചു നടന്ന സീനിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും തെലുങ്കാനയിൽ വച്ചു നടന്ന ജൂണിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും ല്കനൗവിൽ വച്ചു നടന്ന സബ്ജൂനിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് നേട്ടം കൈവരിച്ചു. ദേശീയ - അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചത് കേണൽ ജോസഫ് പാലമറ്റത്തിന്റെ ശിക്ഷണത്തിലാണ്.

പ്രവർത്തനങ്ങൾ: 2019-2020

  • സ്കൂൾ കലോത്സവം

സബ്ജില്ല - ജില്ല - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് നമ്മുടെ കുട്ടികൾ അഭിനന്ദനാർഹമായ പ്രകടനം കാഴ്ച വച്ചു. കാഞ്ഞങ്ങാട് വച്ചു നടന്ന സംസ്ഥാന മത്സരത്തിൽ സമ്മാനർഹമായ ഇനങ്ങൾ ചുവടെ ചേർക്കുന്നു.

HS വിഭാഗം

ബാഡ്മിന്റൺ - A grade

ചവിട്ടുനാടകം - A grade

English Skit - B grade

ചിത്രരചന ജലച്ചായം -B grade

ഉറുദു കവിതാ രചന, ഉറുദു ഉപന്യാസം - A grade

HSS വിഭാഗം

ബാൻഡ് മേളം, ചവിട്ടുനാടകം, ഒപ്പന - A grade

ഉറുദു ഉപന്യാസം, ഉറുദു കവിതാരചന - B grade

  • കായികം

കുട്ടികൾ ശാരീരികമായും മാനസികമായും കരുത്തുള്ളവരാകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കായിക മേള സംഘടിപ്പിക്കുന്നു.

ഹാൻഡ് ബോൾ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു.

  • മാതൃഭൂമി ജില്ലാടിസ്ഥാനത്തിൽ നടത്തിയ ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ ഭാഗ്യശ്രീ എം, കാവ്യ എം, ജയ്‌സി എസ്, അക്സ അന്ന തോമസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും, കോഴിക്കോട് വച്ചു നടന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
  • ആദിത്യ മനോജ്‌ സംസ്ഥാന ജൂണിയർ കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയതലത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു.
  • മേളകൾ
  • ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - ഐ ടി മേളകളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു.

സംസ്ഥാന തലത്തിൽ സമ്മാനർഹരായവർ

ഗണിത ശാസ്ത്ര മേള HSS

വർഷ മറിയം റെജി - Applied Construction - A ഗ്രേഡ്

പ്രവർത്തി പരിചയ മേള  HSS

Papercraft- അമല മരിയ ഏബ്രഹാം - A grade

Card & Straw ball -    - B grade

Net making - അക്സ മറിയം അലക്സ്‌ - A grade

HS വിഭാഗം

Beads work - സിമോണി അച്ചാമ്മ മാത്യു

പ്രവേശനോത്സവം 2020

2020 - 2021 അധ്യയന വർഷം കോവിഡ് 19 ന്റെ പിടിയിലമർന്നപ്പോൾ കുഞ്ഞുങ്ങളുടെ പഠനം എങ്ങനെ തുടങ്ങും എന്ന ചോദ്യത്തിന് മുൻപിൽ വിദ്യാഭ്യാസ വകുപ്പ് ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി ജൂൺ 1 ന്  ഓണ്ലൈൻ വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ അദ്ധ്യാപകരും കുഞ്ഞുങ്ങളും പ്രവേഷനോത്സവത്തോട് കൂടെ മനസിലാക്കുവാൻ സാധിച്ചു. അതാത് ക്ലാസ് അദ്ധ്യാപകർ,  അധ്യാപകരേയും വിദ്യാർത്ഥികളെയും പരിച്ചയപ്പെടുത്തുന്നതിനായി  വീഡിയോ ക്ലിപ്പ് കൾ ഉണ്ടാക്കി. കുട്ടികളുടെ കലാപരിപാടികളും ക്ലിപ്പുകളും പ്രദർശനം നടത്തി.

മനസ്സറിഞ്ഞ് :ഓൺലൈൻ വിദ്യാഭ്യാസം അതിന്റെ പരിപൂര്ണതയിൽ എത്തിക്കാൻ സാധിക്കാതിരുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി അധ്യാപകരുടെയും പി.റ്റി. എ യുടെയും നേതൃത്വത്തിൽ

കുട്ടികൾക്ക് ടി.വി, മൊബൈൽ നൽകുവാൻ സാധിച്ചു.

പരിസ്ഥിതി ദിനം:കുട്ടികൾക്ക് പരിസ്‌ഥിതി ദിനത്തിന്റെ പ്രധാന്യം മനസിലാക്കികൊണ്ടുള്ള പ്രഭാഷണം സംഘടിപ്പിച്ചു. കുഞ്ഞുങ്ങൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു.

വയനാദിനം:ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ വായനാ ദിനവും, വായന വരാചാരണവും സംഘടിപ്പിച്ചു.

അണ്ണാൻ കുഞ്ഞും തന്നാലായത്: ഗൈഡിങിന്റെ നേതൃത്വത്തിൽ വ്യക്‌തി ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ്സ്‌കളും മറ്റ്‌ പ്രവർത്തനങ്ങളും നടന്നു. കുട്ടികൾ മസ്‌ക്ക് നിർമിച്ച് വിതരണം ചെയ്തു.

സ്വാതന്ത്ര്യദിനം: ഗൈഡിങിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാതകഉയർത്തലും മറ്റുപരിപാടികളും നടത്തപ്പെട്ടു.

ഒരുമയുടെ ആഘോഷം: കോവിഡ്19 അദ്ധ്യാപകരേയും കുഞ്ഞുങ്ങളെയും വീടുകളിൽ തളച്ചിട്ടപ്പോൾ  ഓണത്തിന്റെ ഒത്തൊരുമ നഷ്ടപ്പെടുത്താൻ സെന്റ് തെരേസാസ് ന്റെ മക്കൾ അനുവദിച്ചില്ല. അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ഗ്രൂപ്പകളായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ‘ വീട്ടിലെ ഓണം സെൽഫി’, ‘അധ്യാപകർകായി നടത്തപ്പെട്ട പാചക റാണി മത്സരവും’ പുതിയൊരു അനുഭവം ആയിരുന്നു.

ഹിന്ദി ദിനാചരണം :ഹിന്ദി അധ്യാപകരുടെ  നേതൃത്വം ത്തിൽ എല്ലാ ക്ലാസ്സ്‌കളിലും വിവിധ പ്രവർത്തനം നടത്തപ്പെട്ടു. അതുവഴി രാഷ്ട്ര  ഭാഷയിൽ കൂടുതൽ പ്രവർത്തനം നടത്തുവാനും പ്രാവീണ്യം നേടുവാനും കുഞ്ഞുങ്ങൾക്ക് സാധിച്ചു.

തെരേസിയൻ ഡേ :സ്‌കൂൾ ന്റ് പേരിന് കാരണഭൂതയായ വിശുദ്ധ കൊച്ചുത്രേസിയുടെ  തിരുന്നാൾ ദിനമായ ഒക്ടോബർ1  വിവിധ പരിപാടികളോടെ ആചരിച്ചു.

തെരേസിയൻ കലോൽസവം :കുഞ്ഞുങ്ങൾ വീടുകളിലാണെങ്കിലും അവരുടെ ഉള്ളിലെ കാലവസനകളെ തട്ടിഉണർത്തുവാൻ ‘തെരേസിയൻ കലോത്സവം’ എന്ന പേരിൽ  ഓൺലൈനായി കലോത്സവം നടത്തപ്പെട്ടു.

കേരളപ്പിറവി :64 മത് കേരളപ്പിറവി വാരാഘോഷം വിവിധ പരിപാടികളോട് കൂടി ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.