• ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്ന കുട്ടികൾക്കായ് നടത്തിയ അഭിരുചി പരീക്ഷയിൽ വിജയിച്ച 30 കുട്ടികളാണ് ക്ലബിൽ ഉള്ളത്.
  • കുമാരി റോസ്ന ജോസഫ് ലീഡറായും കുമാരി പ്രസ്ലി പ്രസീത് ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.
  • ആനിമേഷൻ മേഖലയിൽ കുട്ടികൾക്ക് ക്ലാസ് നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ 2022 ജനുവരി 19 ന് സ്കൂൾ ക്യാംപ് നടത്തുകയും ചെയ്തു.
  • സ്കൂൾ തല ക്യാംപിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയവരിൽ നിന്ന് എട്ട് അംഗങ്ങളെ ( ആനിമേഷൻ - 4, പ്രോഗ്രാമിങ് - 4) ഉപജില്ലാ തല ക്യാംപിലേക്ക് തിരഞ്ഞെടുത്തു.