സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/സെപ്തംബർ

    ദേശീയ അധ്യാപക ദിനം

                അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാൾ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അന്നേ ദിനത്തെ വിദ്യാർത്ഥികൾ അവരുടെ അധ്യാപകരോടുള്ള ആദരസൂചകമായി അധ്യാപക വേഷത്തിൽ അവർക്ക് ഇഷ്ടമുള്ള പാഠഭാഗം പഠിപ്പിക്കുന്നതിന്റെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. യുപി തലത്തിൽ വിദ്യാർഥികൾ അന്നേ ദിവസത്തെ ഓൺലൈൻ ക്ലാസുകൾ അധ്യാപകർക്ക് പകരം കൈകാര്യം ചെയ്യുകയും,ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥികൾ അവരുടെ ക്ലാസ്സിൽ തന്നെ അധ്യാപകരായി മാറിക്കൊണ്ട് അവർ പഠിച്ച് ഒരുങ്ങിയ പാഠഭാഗങ്ങൾ ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്തു. അധ്യാപകരുടെ റോളിൽ നിന്നുകൊണ്ട് ഓരോ വിദ്യാർത്ഥിയും തങ്ങൾ പഠിച്ചൊരുങ്ങിയ പാഠഭാഗം ക്ലാസ്സിൽ അവതരിപ്പിച്ചപ്പോൾ ഓരോ അധ്യാപകർക്കെല്ലാം നിമിഷമായി മാറി. അതോടൊപ്പം തന്നെ വിദ്യാർത്ഥികൾ ഓൺലൈൻ മാധ്യമങ്ങൾ വഴി ആശംസ കാർഡുകളും, നന്ദി അർപ്പിച്ചു കൊണ്ടുള്ള മെസ്സേജുകളും,ഗാനങ്ങളും അവതരിപ്പിച്ച് അധ്യാപകർക്ക് അയച്ചു നൽകി.പ്രസംഗങ്ങൾ പാട്ടുകൾ എന്നീ പരിപാടികളും ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ്തലത്തിൽ വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു.

    ഹിന്ദി ദിനാഘോഷം

                സെന്റ് തെരേസാസ് ഹിന്ദി ദിവസ് സെപ്റ്റംബർ ഒന്നാം തീയതി ഓൺലൈൻ ആയി പ്രധാനാദ്ധ്യാപിക ശ്രീമതി എലിസബത്ത് പോൾ ഉദ്ഘാടനം ചെയ്തു. യുപി,എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികളും, ഹിന്ദി അദ്ധ്യാപകരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ് സെന്റ് തെരേസാസ് ഹിന്ദി ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ, കവിത, എന്നിവ കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു. എല്ലാ ദിവസവും ഗ്രൂപ്പിൽവാർത്തയും, മഹത് വചനങ്ങളും കുട്ടികൾക്കായി പോസ്റ്റ് ചെയ്തു കൊടുക്കുന്നു. മഞ്ചിന്റെ ഇടയ്ക്കിടെയുള്ള കൂട്ടായ്മകളിൽ കുട്ടികൾ ഏറെ താല്പര്യത്തോടെ പങ്കെടുക്കുകയും ഹിന്ദി പ്രോഗ്രാം അവതരിപ്പിച്ച് രസകരമാക്കുകയും ചെയ്യുന്നു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് യുപി, എച്ച് എസ് വിഭാഗങ്ങളിലായി കഥാകഥനം, കവിതാലാപനം, പോസ്റ്റർ രചന, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ അഭിനന്ദിച്ചു. ഹിന്ദി മഞ്ചിന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ ഹിന്ദി ദിനാചരണം ഓൺലൈനിൽ വളരെ മനോഹരമായി ആഘോഷിച്ചു. മഹാരാജാസ് കോളേജ് അസിസ്റ്റന്റ് പ്രാഫ ഡോ എ കെ ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.ആൻ്റോച്ചൻ മംഗലശ്ശേരി സി എം ഐ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, ഹിന്ദി കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇതിൽ ഏറെ താല്പര്യത്തോടെ പങ്കെടുത്തു.

    ഓസോൺ ദിനം

                ഓസോൺ ദിനത്തെപ്പറ്റിയും ഓസോൺപാളി ശോഷണത്തിന്റെ പ്രധാന കാരണങ്ങളെപ്പറ്റിയും കുട്ടികളെ ബോധവാന്മാരാക്കുന്നത്തിനായി വീഡിയോ ക്ലിപ്പുകൾ ക്ലാസ് തലത്തിൽ പ്രദർശിപ്പിച്ചു, ഓസോൺപാളിയുടെ ശോഷണത്തിന് പ്രധാനകാരണം പ്ലാസ്റ്റിക് ആണെന്ന് തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കും എന്നുള്ള പ്രതിജ്ഞയെടുത്തു. അതോടൊപ്പം തന്നെ പാഴ്വസ്തുക്കളുടെ പുനരുപയോഗം എന്ന ആശയത്തെ മുൻനിർത്തി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തി അവയിൽ നിന്നും പുനരുപയോഗ വസ്തുക്കൾ നിർമ്മിച്ചു. ഓസോൺ ദിനത്തിൽ പോസ്റ്റർ നിർമ്മാണവും ഉണ്ടായിരുന്നു.യു പി, ഹൈസ്കൂൾ തലത്തിൽ ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു.