വീഡിയോ എഡിറ്റിങ് ക്ലാസ്

                ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 8, 9, 10 ക്ലാസിലെ കുട്ടികൾക്കായ് ആലപ്പുഴ ലിയോ തേർട്ടീൻത്ത് സ്കൂളിലെ സെബാസ്റ്റ്യൻ സർ നയിച്ച വീഡിയോ എഡിറ്റിങ്ങ് ക്ലാസ് സംഘടിപ്പിച്ചു

    ചാന്ദ്രദിനം.

                 മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായിട്ടാണ് ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നത് . അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തുകയും,ജൂലൈ 21 ന് നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കുകയും ചെയ്തു. “ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും” എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു.ജ്യോതിശാസ്ത്ര പഠനം,ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം,മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ഓർമ്മിപ്പിക്കാനും, വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. യുപി തലത്തിൽ ബഹിരാകാശ യാത്രികരായ നീൽ ആംസ്ട്രോങ്,മൈക്കിൾ കോളിൻസ്,എഡ്വിൻ ആൽഡ്രിൻ എന്നീ ബഹിരാകാശ യാത്രികരുടെ വേഷത്തിൽ വിദ്യാർത്ഥികൾ എന്റെ ആദ്യ ചാന്ദ്ര അനുഭവം-ഒരു അഭിമുഖം എന്ന പരിപാടി സംഘടിപ്പിച്ചു വീഡിയോയാക്കി പ്രദർശിപ്പിച്ചു.ചാന്ദ്രദിന പോസ്റ്റർ,ആശംസകാർഡുകൾ എന്നിവ നിർമ്മിച്ചും, അമ്പിളിമാമന് കത്തെഴുതിയും,ചാന്ദ്ര ദിന കവിതകൾ ആലപിച്ചും ചാന്ദ്ര ദിന ആഘോഷത്തിൽ കുട്ടികൾ പങ്കാളികളായി. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.