പോരാട്ടം
പരിസരം ശുചിയാക്കി നാം
പ്രബലരായ് തീർന്നിടണം
വ്യക്തിശുചിത്വം എന്നതുപോൽ - ഇത്
വലുതാണെന്നറിയണം
ചായില്യ'വൈറസിൻ' ചാവിനായ്
ചഞ്ചലരാകാതെ പൊരുത്തണം
ചർച്ചയും ചായ സൽക്കാരവും
ചിട്ടയായി ക്രമപ്പെടുത്തണം
മാനവർത്തൻ കുതിപ്പിനായ്
മനമൊന്നായ് പോരാടണം
മഹത്തുക്കളുടെ വാക്കുകൾ
മനസ്സിൽ സൂക്ഷിക്കണം