സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
2018 -19 അധ്യായന വർഷത്തിലാണ് ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.ഓരോ ബാച്ചിലും മുപ്പത് അംഗങ്ങൾ വീതമാണ് ഉള്ളത്.ഇപ്പോൾ രണ്ട് ബാച്ചുകളിലായി 60 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.ആദ്യത്തെ ബാച്ചിലെ 29 കുട്ടികളിൽ 24 പേർ ലിറ്റിൽ കൈറ്റ്സിൽ എ പ്ലസ് ഗ്രേഡ് സ്വന്തമാക്കി ഗ്രേസ് മാർക്കിന് അർഹരായി തീർന്നുവെന്നത് അഭിമാനകരമായ നേട്ടമാണ്.സ്കൂളിലെ ഡിജിറ്റൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും വിവിധ പ്രവർത്തനങ്ങളിലൂടെ ഐടി മേഖലയിലെ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ ലിറ്റിൽ കൈറ്റ്സ് അവസരമൊരുക്കുന്നു.