സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠം
കൊറോണ പഠിപ്പിച്ച പാഠം
ലോകം മുഴുവൻ ഇപ്പോൾ മുഴങ്ങിക്കേൾക്കുന്ന വാക്കാണ് കൊറോണ. ഇതൊരു കുഞ്ഞൻ വൈറസ്സാണ്. ഇത് മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും നമ്മുക്ക് മനസ്സിലാക്കിത്തന്നു . കോവിഡ് 19 എന്ന ഒരു മഹാമാരിയാണ് ഇന്നിപ്പോൾ ഈ വൈറസ് പടർത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു മരുന്നുകണ്ടുപിടിക്കാൻ ലോകരാഷ്ട്രങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ മഹാമാരി നമ്മുടെ കൊച്ചുകേരളത്തിലും എത്തികഴിഞ്ഞു. ഇനി എങ്ങനെ അതിനെ അതിജീവിക്കുമെന്ന് നാം തന്നെ കണ്ടെത്തണം. ‘ശുചിത്വത്തോടെ രോഗത്തെ പ്രതിരോധിക്കാം'. നമ്മുടെ മനസ്സിലാണ് നാം ആദ്യം പ്രതിരോധം തീർക്കേണ്ടത് . അഹങ്കരമെന്ന വികാരമാണിതിന് തടസ്സം .അതിനെ നീക്കണം . അങ്ങനെ മനസ്സിനെ ശുചിയാക്കാം. ഒരുമിച്ച് , കൈകോർത്ത് പ്രതിരോധിക്കാം. മഹാമാരിയെ തകർത്തെറിയാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |