സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി/അക്ഷരവൃക്ഷം/പശയുടെ അഹങ്കാരം
പശയുടെ അഹങ്കാരം
കുറേക്കാലം മുമ്പ് അശ്വതി എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. അവൾ ഒരിക്കൽ അച്ഛനോട് പ്രോജക്ട് വർക്കിന് വേണ്ടി കുറച്ച് പശ വാങ്ങി വരാൻ ആവശ്യപ്പെട്ടു. അച്ഛൻ അന്ന് വൈകുന്നേരം തന്നെ അവൾക്ക് പശ വാങ്ങി കൊടുത്തു. അവൾ അന്ന് തന്നെ അവളുടെ പ്രോജക്ട് വർക്കുകൾ എല്ലാം പശ ഉപയോഗിച്ച് ചെയ്തുതീർത്തു. അങ്ങനെ...... അങ്ങനെ...... അവൾക്ക് പശയെ വലിയ കാര്യമായി. അങ്ങനെ അവൾ അതിനെ കൂടെ കിടത്തുക വരെ ചെയ്തു. ഇങ്ങനെയെല്ലാം ആയപ്പോൾ പശയ്ക്ക് വലിയ അഹങ്കാരമായി. അവൻ മേശയിൽ ഇരിക്കുമ്പോൾ സേനയോട് പേന യോടും കത്രിക യോടും ബുക്കുകളോടും അഹങ്കാരത്തോടെ പെരുമാറി. ഇതെല്ലാം അവർ കുറേക്കാലം സഹിച്ചു പോന്നു. അവസാനം സഹികെട്ടപ്പോൾ അവർ അവനോട് മിണ്ടാതെ ആയി. അവൻ അത് കാര്യമാക്കിയില്ല.അശ്വതി പശ ഉപയോഗിച്ച് ഉപയോഗിച്ച് തീർന്നപ്പോൾ വേസ്റ്റ് ബിന്നിൽ ഇട്ടു. അപ്പോൾ അവന് വലിയ വിഷമമായി. അവൻറെ വിഷമം അശ്വതി ഉപേക്ഷിച്ചതിന് അല്ലായിരുന്നു. പിന്നെയോ ഉള്ള കാലമത്രയും കൂട്ടുകാരുടെ കൂടെ കളിക്കാൻ അഹങ്കാരം സമ്മതിച്ചില്ലല്ലോ എന്നതായിരുന്നു. അതിനു ശേഷം അവൾ വാങ്ങിയ പശകുപ്പി പാവമായിരുന്നു. അവൻ എല്ലാവരോടും കൂടി സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |