സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ കാലത്തെ കണിക്കൊന്നപ്പൂക്കൾ
കൊറോണ കാലത്തെ കണിക്കൊന്നപ്പൂക്കൾ
വായന ഒന്നു വിരസമായപ്പോൾ അവൾ പുത്തേക്ക് നോക്കി പൂത്തു നിൽക്കുന്ന കണിക്കൊന്നകൾ . അവൾ ആലോചിച്ചു , വിഷുകഴിഞ്ഞു ഇത്തവണ കണിക്കൊന്ന പറിക്കാൻ ആരും വന്നില്ല. ഇത്തവണ സ്ക്കുളും നേരത്തേ അടച്ചു . പരീക്ഷ പോലും നടത്തിയില്ല. ടീവി കണ്ടും മൊബൈൽ കണ്ടും പുസ്തകം വായിച്ചും മടുത്തു. ഇനി എന്തു ചെയ്യും ? കൊറോണ ലോകം മുഴുവൻ പടരാതിരുന്നെങ്കിൽ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടിയേനെ ! അമ്മയുടെ വീട്ടിൽ പോകണം ,അച്ഛന്റെ വീട്ടിൽ പോകണം എന്തൊക്കെ വിചാരിച്ചിരുന്നതാ ഇനി അതൊന്നും നടക്കില്ല!. ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് കൂട്ടുകാരി നീന വിളിക്കുന്നത് .അവളോട് സംസാരിച്ച് കുറേ സമയം പോയി. ഇത്തവണ എല്ലാവരും കൊറോണയായതുകൊണ്ട് എല്ലാവരും വീട്ടിലുണ്ട് . അച്ഛന് ജോലിയില്ലാ അമ്മക്കും ജോലിയില്ല അവധിക്കാല ക്ലാസുകളില്ലാ ഒന്നുമില്ല! . വെറുതേ വീട്ടിൽ കുത്തിയിരിക്കുക അതു തന്നെ . അവൾ ആലോചന തുടർന്നു കൊണ്ടിരുന്നു. കോവിഡ് - 19 കാരണം എത്ര പേരാ മരിക്കുന്നത് . വാർത്ത വായിക്കുമ്പോൾ പേടിയാകുന്നു .ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് അമ്മ ഊണ് കഴിക്കാൻ വിളിക്കുന്നത് . ഊണ് കഴികൂന്നതിനിടയിൽ അവൾ അമ്മയോട് കുറേ സംശയങ്ങൾ ചോദിക്കാൻ തുടങ്ങി , " അമ്മേ നമ്മുക്കും കോവിഡ് പിടിക്കുവോ?" " ഇല്ല മോളേ നമുക്കൊന്നും കോവിഡ് ബാധിക്കില്ല. പക്ഷേ നമ്മൾ ജാഗ്രത പാലിക്കണം". " അമ്മേ ലോകത്ത് എവിടെയൊക്കെയാ കോവിഡ് ഉള്ളത്? ". "ലോകത്ത് മിക്കവാറും എല്ലാ രാജ്യങ്ങളിലും കോവിഡ് ഉണ്ട്". " അപ്പോൾ ഇതൊരു സാധാരണ രോഗമല്ലല്ലേ". "മം ." "നമ്മളെയൊന്നും എന്താ അമ്മേ പുറത്തിറങ്ങാൻ സമ്മതിക്കാത്തെ " " അതെന്തുകൊണ്ടാണെന്നു വെച്ചാൽ നമുക്ക് ഈ രോഗം വരാതിരിക്കാൻ ഗവൺമെന്റ് എടുത്ത ഒരു മുൻകരുതലാണ് ഈ ലോക്ക് down. പിന്നേ ഈ രോഗം എങ്ങനെയാണ് പടരുന്നതെന്നറിയണ്ടേ "? "മം" "ഇപ്പോ നമ്മുടെ ബന്ധുക്കളില്ലാർക്കെങ്കിലും ഈ രോഗമുണ്ടെങ്കിൽ ആ രോഗമുള്ള ആളുമായി നമ്മൾ നേരിട്ട് ബന്ധപ്പെട്ടാൽ നമുക്ക് ഈ രോഗം വരാം. പിന്നെ അവരുടെ കബത്തിൽ നിന്നോ അതോ അവർ തുമ്മുമ്പോഴോ ഈ രോഗം മറ്റൊരാൾക്ക് പകരാം." "അതു കൊണ്ടാണല്ലേ നമ്മളെ കൂട്ടം കൂടി നിൽക്കാനോ പുറത്തിറങ്ങി നോ സമ്മതിക്കാത്തത് ". " അതെ " " അമ്മേ രോഗം വരാതിരിക്കാൻ നമ്മൾ എന്താ ചെയ്യേണ്ടത്?" " മാസ്ക്ക് ഉപയോഗിച്ച് മുഖം കവർ ചെയ്യുക സോപ്പ് ഉപയോഗിച്ച് കൈ ഇടക്കിടക്ക് കഴുകുക. കണ്ണിലോ മൂക്കിലോ വായിലോ തു ടാതിരിക്കാൻ ശ്രമിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈ സോപ്പിട്ട് കഴുകുക. ഇതൊക്കെയാണ് ചെയ്യേണ്ടത് ". "കൊറോണാ ലോകഭീതി എന്നാ അമ്മേ മാറുക?" "ഇതിന് ഒരു പ്രതിരോധ മരുന്ന് കണ്ടു പിടിക്കുന്നതോടെ ഈ ലോകത്ത് നിന്നും കോറോണ അപ്രത്യക്ഷ്യമാകും." ചോദ്യങ്ങൾ ചോദിച്ച് കഴിഞ്ഞപ്പോൾ അവൾ കൈ കഴുകി മുറിയിലേക്ക് പോയി അവിടെയിരുന്ന് ജനാലയിലൂടെ പുറത്തുള്ള കണിക്കൊന്ന യെ വീണ്ടും നോക്കി .ആ പൂക്കൾ അതുപോലെ തന്നെ നിൽക്കുന്നു . അവൾ ആലോചിച്ച, അടുത്ത് വർഷത്തേക്ക് ഇതെല്ലാം മാറും. ഇതിന് ഒരു പ്രതിരോധ മരുന്ന് കണ്ടു പിടിക്കുന്നതോടെ ഈ രോഗം മാറും പിന്നെ നമുക്ക് പൂമ്പാറ്റകളേപ്പോലെ ലോകം മുഴുവൻ സഞ്ചരിക്കാം . അടുത്ത വിഷുവിന് ഈ കണിക്കൊന്നകൾ പറിക്കാൻ കുട്ടികൾ വരും.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |