റവ.ഫാ.പോൾ തോപ്പിലിന്റെ കാലത്ത് സ്കൂൾ കെട്ടിടം നവീകരിക്കുകയും മിനി ഗ്രൗണ്ട് നിർമ്മിക്കുകയും ചെയ്തു. 2002-2003 പ്ലാറ്റിനം ജൂബിലി സ്മാർകമായി പി.ടി.എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ ഒരു ചിൽഡ്രൻസ് പർക്കും., കമ്പ്യൂട്ടർ ലാബും ഉണ്ടാക്കി. 2005 ൽ റവ.ഫാ.പോൾ ചെറുവത്തൂർ മാനേജരായിരുന്ന കാലത്ത് എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച പണം ഉപയോഗിച്ച് ഒരു ഹാൾ പണി തു വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മുൻ നിർത്തി സ്കൂൾ ബസ് സംവിധാനവും ഏർപ്പെടുത്തി. പിന്നീട്. റവ.ഫാദർ പോൾ പറമ്പേത്ത് സ്കൂൾ മാനേജരായിരുന്ന കാലഘട്ടത്തിൽ 2 ക്ലാസ് റൂം കൂടി കൂട്ടി പണിതും തുടർന്ന് റവ.ഫാ.ആന്റണി തെക്ക നിയത്ത് മാനേജരായിരുന്ന കാലത്ത് 14 ക്ലാസ് മുറികളോടു കൂടിയ പുതിയ സ്കൂൾ കെട്ടിടം പണിതീർത്തു. അങ്ങനെ 2011 ൽ ഒരു പുതിയ സ്കൂൾ കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമായി. റവ.ഫാ.പോളി പുതുശ്ശേരി മാനേജർ ആയിരുന്ന കാലത്ത് മാനേജ്മെന്റിന്റെയും സ്റ്റാഫിന്റെയും സുമനസ്സുകളുടെയു നാട്ടുകാരുടെയും സഹകരണത്തോടെ ഒരു പുതിയ ബസ് വാങ്ങി കുട്ടികളുടെ യാത്ര സൗകര്യപ്രദമാക്കി. പിന്ന വന്ന മാനേജർ റവ.ഫാ ഡേവിസ് തട്ടിൽ വിദ്യാലയപുരോഗതിയെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പുതിയ പ്രവർത്തന പരിപാടികൾക്ക് നേതൃത്വം നൽകി. ഇപ്പോഴത്തെ മാനേജ ർ റവ.ഫാ.തോമസ് പുതുശ്ശേരി വിദ്യാലയപുരോഗതിയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.