സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/പരിസ്ഥിതി ക്ലബ്ബ്
nature ക്ലബ് ന്റെ ആഭിമുഖ്യത്തിൽ കൃഷി ഭവനുമായി ചേർന്ന് വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു. ജൈവ കീടനിയന്ത്രണ മാർഗങ്ങൾ, ജൈവ കീടനാശിനി, തുള്ളി നന എന്നിവയാണ് അവലംബിച്ചത്. ലഭിച്ച വിളവുകളിൽ ഒരു പങ്ക് lockdown സമയത്ത് സമൂഹ അടുക്കളയിലേക്ക് കൈമാറാൻ കഴിഞ്ഞു. കൂടാതെ പ്രകൃതിയുമായി ബന്ധപ്പെട്ട് ദിനാ ചരണങ്ങൾ നടത്തിവരുന്നു. ഈ അധ്യയന വർഷത്തിലെ പരിസ്ഥിതി ദിനത്തിൽ വനത്തിന്റെ നിഗൂഢതകൾ തേടി "കാനന കൗതുകം "എന്ന പേരിൽ ഒരു ഓൺലൈൻ പ്രോഗ്രാം നടത്തി. ഇടുക്കി DFO ശ്രീ ഷാൻട്രി ടോം ആണ് ക്ലാസ്സ് നയിച്ചത്. കൂടാതെ എല്ലാ കുട്ടികളും അവരുടെ വീടുകളിൽ തൈകൾ നടുന്നതിന്റെ വീഡിയോ പ്രദർശനവും നടത്തി